Latest NewsIndiaInternational

കൊറോണയെ മറികടക്കാന്‍ ലോകത്തിന് നേതൃത്വം നല്‍കാന്‍ ഇന്ത്യയ്ക്കാവുമെന്നു ലോകാരോഗ്യ സംഘടന

വളരെ കരുതലോടെയാണ് ഇന്ത്യ കൊറോണ വൈറസിനെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതെന്ന് ഡബ്ല്യൂഎച്ച്‌ഒ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കിള്‍ ജെ റയാന്‍ അറിയിച്ചു.

ന്യൂദല്‍ഹി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ ലോകത്തിന് തന്നെ പ്രചോദനമാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്‌ഒ). ഇന്ത്യയിലെ ജനസംഖ്യ വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ വൈറസ് അതിവേഗം പടര്‍ന്ന് വ്യാപിക്കാനും സാധ്യതയുണ്ട്. ഇതെല്ലാം മുന്‍ നിര്‍ത്തി വളരെ കരുതലോടെയാണ് ഇന്ത്യ കൊറോണ വൈറസിനെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതെന്ന് ഡബ്ല്യൂഎച്ച്‌ഒ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കിള്‍ ജെ റയാന്‍ അറിയിച്ചു.

കൊറോണ വൈറസിനെ മറികടക്കുന്ന വിഷയത്തില്‍ ലോകത്തിന് തന്നെ നേതൃത്വം നല്‍കാന്‍ ഇന്ത്യയ്ക്ക് കരുത്തുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനു മുമ്ബ് നിശബ്ദ കൊലയാളിയായ പോളിയോയെ തുടര്‍ച്ചയായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ തുടച്ച്‌ മാറ്റിയ രാജ്യമാണ് ഇന്ത്യ. ഇപ്പോഴും ഇന്ത്യയില്‍ പ്രതിരോധ വാക്‌സിനുകള്‍ കൃത്യമായി നല്‍കുന്നു.ഇപ്പോള്‍ കോവിഡ് 19 വ്യാപനം തടയുന്നതിനായി ഇന്ത്യന്‍ ജനത നടത്തുന്ന പ്രതിരോധം അതിശയിപ്പിക്കുന്നതാണ്.

ചൈനയ്ക്ക് ആശ്വാസത്തിന് വകയില്ല : ഒരു രണ്ടാം വൈറസ് ആക്രമണം ചൈനയില്‍ പൊട്ടിപുറപ്പെട്ടേക്കാമെന്ന് സൂചന നല്‍കി ചൈനീസ് ഡോക്ടര്‍

വളരെ കാര്യക്ഷമമായ പ്രവര്‍ത്തങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ശരിയായി പാലിക്കുന്ന ഇന്ത്യയിലെ ജനങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സമൂഹം എങ്ങിനെ സഹകരിക്കണമെന്ന് ലോകത്തിന് ഇന്ത്യ കാണിച്ചു കൊടുക്കുകയാണെന്നും റയാൻ കൂട്ടിച്ചേര്‍ത്തു.അതേസമയം വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ഇന്ത്യയിലെ 75 ജില്ലകളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് മുലം പൊതുഗതാഗത സൗകര്യങ്ങളൊന്നും ഉണ്ടാകില്ല. ജനങ്ങള്‍ ഇതിന് പരിപൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button