
മുംബൈ : കോവിഡ്-19 നെ നേരിടാന്‍ പുതിയ കര്‍മ പദ്ധതികള്‍ പ്രഖ്യാപിച്ച് റിലയന്‍സ് . വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ കേന്ദ്രത്തിന് പിന്തുണ അറിയിച്ച് റിലയന്‍സ് കുടുംബം രംഗത്ത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിനൊപ്പം റിലയന്‍സ് ഫൌണ്ടേഷന്, റിലയന്‍സ് റീട്ടെയില്‍, ജിയോ, റിലയന്‍സ് ലൈഫ് സയന്‍സസ് എന്നീ സ്ഥാപനങ്ങളും അവയ്ക്ക് പിന്നില്‍ അണിനിരക്കുന്ന ആറു ലക്ഷം റിലയന്‍സ് കുടുംബാംഗങ്ങളും ചേര്‍ന്നാണ് വൈറസിന്റെ പ്രതിരോധത്തിനും വ്യാപനം തടയുന്നതിനും ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന സുസ്ഥിര പദ്ധതികളിലൂടെ കര്‍മ്മ പദ്ധതിയുമായി സര്‍ക്കാരിന് പിന്തുണ നല്‍കുന്നത്.
റിലയന്‍സിന്റെ വിവിധ കര്‍മ പദ്ധതികള്‍ ഇവയാണ്
A) റിലയന്‍സ് ഫൌണ്ടേഷനും ആര്‍ഐഎല്‍ ആശുപത്രിയും
a) കോവിഡ് 19 ചികിത്സയ്ക്ക് മാത്രമായി തയ്യാറായിരിക്കുന്ന ഇന്ത്യയിലെ പ്രഥമ ആശുപത്രി:
ഇന്ത്യയിലെ പ്രഥമ കോവിഡ് ചികിത്സയ്ക്ക് മാത്രമായുള്ള ആശുപത്രിയായ സര് എച്ച്.എന്‍.റിലയന്‍സ് ഫൌണ്ടേഷന് ഹോസ്പിറ്റല്‍ മുംബൈയിലെ സെവന് ഹില്‍സിലാണ് ഒരുങ്ങുന്നത്. സര് എച്ച്.എന്‍.റിലയന്‍സ് ഫൌണ്ടേഷന് കേവലം രണ്ടാഴ്ച കൊണ്ടാണ് ബൃഹദ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനുമായി (BMC) സഹകരിച്ചുകൊണ്ട് നൂറു കിടക്കകളുള്ള ഈ ആശുപത്രി രാജ്യത്തിനായി സമര്‍പ്പിക്കുന്നത്.കോവിഡ് 19 പോസിറ്റീവ് രോഗികള്‍ക്ക് മാത്രമായുള്ള ഈ ആശുപത്രിയില്‍ സാമൂഹ്യ വ്യാപനം തടയുന്നതിനും വൈറല്‍ ബാധ നിയന്ത്രിക്കുന്നതിനുമായി ഒരു ‘നെഗറ്റീവ് പ്രഷര്‍ റൂം – NEGATIVE PRESSURE ROOM- ‘ തയ്യാറാക്കിയിട്ടുണ്ട്.
ആശുപത്രിയിലെ എല്ലാ കിടക്കകളോട് അനുബന്ധിച്ചും വെന്റിലേറ്റര്‍, പേസ് മേക്കര്‍, ഡയാലിസിസ് ഉപകരണം തുടങ്ങി എല്ലാ വിധത്തിലുമുള്ള ജീവന്‍രക്ഷാ ഉപാധികളും സജ്ജീകരിച്ചിട്ടുണ്ട്.
b) ലോകോത്തര നിലവാരത്തിലുള്ള സര് എച്ച്,എന്‍.റിലയന്‍സ് ഫൌണ്ടേഷന് ആശുപത്രിയില്‍ കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നും എത്തുന്ന കോവിഡ് 19 രോഗബാധ സംശയിക്കുന്ന സഞ്ചാരികളെയും അവരുമായി അടുത്ത ബന്ധം പുലര്‍ത്തിയവരെയും നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളും ഐസോലെഷന്‍ ( ISOLATION) റൂമുകളും സജ്ജമാക്കിയിട്ടുണ്ട്.
c) വിവിധ നഗരങ്ങളിലെ സൗജന്യ ഭക്ഷണ പദ്ധതി :
ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ഇതര സന്നദ്ധ സംഘടനകളുമായി( NGOs) സഹകരിച്ചുകൊണ്ട് കോവിഡ് 19 ബാധ മൂലം ഒറ്റപ്പെട്ട നിലയില്‍ കഴിയുന്നവര്‍ക്കും ലോക്ക് ഡൌണ്‍ മൂലം ഒറ്റപ്പെട്ടവര്‍ക്കും സൗജന്യമായി ഭക്ഷണം എത്തിക്കുന്ന പദ്ധതിയും റിലയന്‍സ് ആവിഷ്ക്കരിച്ചു..
d) ലോധിവാലിയിലെ സുസജ്ജമായ ഐസോലെഷന്‍ ( ISOLATION) സൗകര്യം :
മഹാരാഷ്ട്രയിലെ ലോധിവാലിയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് നിര്‍മ്മിച്ച സുസജ്ജമായ ഐസോലെഷന്‍ സൗകര്യങ്ങള്‍ ( ISOLATION FACILITIES) ഇതിനകം ജില്ലാ നേതൃത്വത്തിന് കൈമാറിക്കഴിഞ്ഞു.
B) റിലയന്‍സ് ലൈഫ് സയന്‍സസ് :
അധികമായി ആവശ്യം വരുന്ന കോവിഡ് 19 ടെസ്റ്റ് കിറ്റുകളും അനുബന്ധ സാമഗ്രികളും റിലയന്‍സ് ഇറക്കുമതി ചെയ്യും.കൂടാതെ .റിലയന്‍സ് ലൈഫ് സയന്‍സസിലെ ഡോക്ടര്‍മാരും ഗവേഷകരും രാപകലില്ലാതെ ഈ മഹാമാരിക്ക് മറുമരുന്ന് കണ്ടെത്താനുള്ള അശ്രാന്ത പരിശ്രമത്തിലാണ്..
C) ആരോഗ്യ പ്രവര്‍ത്തകര്‍ക്കായുള്ള മാസ്ക്കുകളും ഇതര സ്വയം സംരക്ഷണ കവച-വസ്ത്രങ്ങളും :
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ( RIL) കൊറോണ ബാധയ്ക്കെതിരെ പോരാടുന്ന രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകരുടെ അടിയന്തര ഉപയോഗത്തിനായി പ്രതി ദിനം ഒരു ലക്ഷം ഫേസ് മാസ്കുകളും വന്‍ തോതില്‍ സ്വയം സംരക്ഷണ കവച -വസ്ത്രങ്ങളും നിര്‍മ്മിച്ച് കൊണ്ടിരിക്കുകയാണ്.
D) റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ( RIL)മഹാരാഷ്ട്ര
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടിയുടെ പ്രാഥമിക സഹായം പ്രഖ്യാപിച്ചു.
E) ജിയോയുടെ ‘ കൊറോണ ഹാരേഗാ, ഇന്ത്യ ജീത്തേഗാ’ ഉദ്യമം
ഇന്ത്യയൊട്ടാകെ സാമൂഹ്യ അകലം ( SOCIAL DISTANCE) പാലിക്കേണ്ടി വരുന്ന പശ്ചാത്തലത്തില്‍ ഓരോ വ്യക്തിക്കും തന്റെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സഹപ്രവര്‍ത്തകരുമായും ബിസിനസ് സമൂഹവുമായുമൊക്കെ ബന്ധം പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഇന്ത്യ ഒന്നാകെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനായി ജിയോ ആവിഷ്കരിച്ച പദ്ധതിയാണ് ‘ കൊറോണ ഹാരേഗാ, ഇന്ത്യ ജീത്തേഗാ’. ഇത് ഓരോ ഇന്ത്യക്കാരനേയും റിമോട്ട് വര്‍ക്കിംഗ് – റിമോട്ട് ലേണിംഗ്-റിമോട്ട് എന്‍ഗേജ്മെന്റ്-റിമോട്ട് കെയര്‍ എന്നിവയിലൂടെ മറ്റുള്ളവരുമായി സുരക്ഷിതമായി ബന്ധം പുലര്‍ത്താനും ജീവിതം മികച്ചരീതിയില്‍ കൊണ്ടുപോവാനും സഹായിക്കും
Post Your Comments