ന്യൂഡല്‍ഹി: അടുത്ത 21 ദിവസം രാജ്യത്തിന് നിര്‍ണായകമാണെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രോഗം വ്യാപനം തടയാന്‍ സാധിച്ചില്ലെങ്കില്‍ അത് വലിയ നഷ്ടമാകും രാജ്യത്തുണ്ടാക്കുക. ജനങ്ങള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത്. രാജ്യത്തെ ഓരോ പൗരന്റേയും രക്ഷയ്ക്ക് വേണ്ടിയാണ് കടുത്ത നടപടിയെടുക്കുന്നത്. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഇത് ബാധകമാണ്. രാജ്യം കൃത്യമായി പാലിച്ചില്ലെങ്കില്‍ 21 വര്‍ഷം പുറകിലോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
Read also: അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും, കൊറോണയെ നേരിടാന്‍ 15,000 കോടി; പ്രധാനമന്ത്രി
കൊറോണയെ നേരിടാന്‍ മറ്റുവഴികളില്ല. സാമൂഹ്യ അകലം പാലിക്കുക അനിവാര്യമാണ്. കൊറോണ വൈറസ് വ്യാപനത്തില്‍ വികസിത രാജ്യങ്ങള്‍ പോലും തകര്‍ന്നു വീഴുന്നു. ആവശ്യമായ നടപടികള്‍ എടുത്തിട്ടും കൊറോണ പടര്‍ന്നുപിടിക്കുകയാണ്. ഉത്തരവാദിത്ത ബോധത്തോടെ പെരുമാറണമെന്നും കൈ കൂപ്പി അപേക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Post Your Comments