Latest NewsNewsInternational

പുതിയ വൈറസ് ആക്രമണം: ചൈനയില്‍ ഒരാള്‍ മരിച്ചു; കൊറോണയ്ക്ക് പിന്നാലെ ഉറക്കം കെടുത്തി ഹാന്റ വൈറസ്- ഈ വൈറസിനെക്കുറിച്ച് അറിയേണ്ടത്

യുനാന്‍•ലോകമെമ്പാടും മരണ നൃത്തമാടിക്കൊണ്ടിരിക്കുന്ന നോവല്‍ കൊറോണ വൈസി (കോവിഡ്19) ന് പിന്നാലെ നെറ്റിസണ്മാരുടെ ഉറക്കം കെടുത്തി ചൈനയില്‍ നിന്ന് ഒരു പുതിയ വൈസ് ആക്രമണ വാര്‍ത്ത‍. ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ ഒരാള്‍ക്ക് ഹാന്റ വൈറസ് പരിശോധനയില്‍ പോസിറ്റീവ് ഫലം ലഭിച്ചിരുന്നു. ഇയാള്‍ കഴിഞ്ഞ ദിവസം മരിച്ചതാണ് പരിഭ്രാന്തി പടര്‍ത്തിയിരിക്കുന്നത്. ചാർട്ടേഡ് ബസില്‍ ജോലിക്കായി ഷാൻ‌ഡോംഗ് പ്രവിശ്യയിലേക്ക് പോകുന്നതിനിടെയാണ് ഇയാള്‍ മരിച്ചതെന്ന് ചൈനയിലെ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റു 32 പേരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

അദ്ദേഹത്തിന്റെ മരണത്തെത്തുടർന്ന്, ഹാന്റ വൈറസ് സോഷ്യല്‍ മീഡിയയില്‍ ഒരു ട്രെൻഡായി മാറി. കൊവിഡ് വൈറസിന് പിന്നാലെ പകർച്ചവ്യാധി ഉണ്ടാക്കാൻ തയ്യാറായ മറ്റൊരു COVID-19 ആണോ എന്ന സംശയമായിരുന്നു ആളുകളുടെ പരിഭ്രാന്തിക്ക് കാരണം. എന്നാല്‍ ചില ‘വാട്സ്ആപ്പ് യൂണിവേഴ്സിറ്റി’കള്‍ പഠിപ്പിക്കുന്നത് പോലെ അത്ര ഭേയക്കേണ്ട ഒന്നല്ല ഈ വൈറസ്. കാരണം മരണസാധ്യത ഉണ്ടെങ്കിലും കൊവിഡ് വൈറസിനെ പോലെ ഒരു പകര്‍ച്ച വ്യാധിയായി പകരുന്നവയല്ല ഇതെന്നതാണ് ആശ്വാസം പകരുന്ന കാര്യം.

എലികളും അണ്ണാനും ഉള്‍പ്പെടുന്ന മൂഷികവര്‍ഗത്തില്‍പ്പെട്ട ജീവികളാണ് ഈ വൈറസിന്റെ ഉറവിടം. നല്ല ആരോഗ്യമുള്ളവര്‍ക്കും ഈ വൈറസ് ബാധയുണ്ടാവാന്‍ സാധ്യതയേറെയാണ്. അതേസമയം ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരു വ്യക്തിയിലേയ്ക്ക് ഈ വൈറസ് പകരില്ലെന്നാണ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ വ്യക്തമാക്കുന്നത്.

കൊറോണ പോലെ രോഗബാധയുള്ളവരുടെ സാമിപ്യം വഴി ഹാന്‍ഡ വൈറസ് മറ്റുള്ളവരിലേയ്ക്ക് പകരില്ല. എലികളുടെ മൂത്രം, കാഷ്ഠം, കൂടുകള്‍ തുടങ്ങിയവയില്‍ സ്പര്‍ശിച്ച ശേഷം ആ കൈ ഉപയോഗിച്ച്‌ കണ്ണിലോ മൂക്കിലോ വായിലോ തൊട്ടാല്‍ മാത്രമാണ് വൈറസ് പകരുകയുള്ളൂ.

ഹാന്റ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ പനി, തലവേദന, ശരീരവേദന, വയറുവേദന, ക്ഷീണം, കുളിര്, ദഹനപ്രശ്‌നങ്ങള്‍, തുടങ്ങിയവയാണ്. ഹാന്‍ഡവൈറസ് പള്‍മണറി സിന്‍ഡ്രം എന്നാണ് ഈ വൈറസ് ബാധ മൂലമുണ്ടാകുന്ന അസുഖം അറിയപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button