അബുദാബി•യു.എ.ഇ തിങ്കളാഴ്ച 45 പുതിയ കൊറോണ വൈറസ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് 19 കേസുകളുടെ എണ്ണം 198 ആയതായി ആരോഗ്യ-പ്രതിരോധ മന്ത്രലയം അറിയിച്ചു.
പുതുതായി രോഗബാധിതരായവരില്‍ ഒരാള്‍ രാജ്യത്തിന് പുറത്തായിരുന്നു. ഇയാള്‍ ഹോം ക്വാറന്റൈന്‍ പാലിച്ചില്ലെന്നും ഇയാളിലൂടെ ബന്ധുക്കളും സഹപ്രവര്‍ത്തകരുമായ 17 പേര്‍ക്ക് കൂടി രോഗം പകര്‍ന്നെന്നും മന്ത്രാലയത്തിന്റെ ആരോഗ്യ വിഭാഗം വക്താവ് ഡോ. ഫരീദ അൽ ഹൊസാനി അബുദാബിയില്‍ പറഞ്ഞു.
തിങ്കളാഴ്ച സ്ഥിരീകരിച്ച കേസുകളില്‍ ഫിലിപ്പീൻസ്, ഇറാഖ്, ടുണീഷ്യ, സിറിയ, കുവൈറ്റ്, ഇറ്റലി, പെറു, എത്യോപ്യ, ലെബനൻ, സൊമാലിയ, ബ്രിട്ടൻ, സുഡാൻ, ഈജിപ്ത്, അയർലൻഡ്, റഷ്യ, മോണ്ടിനെഗ്രോ, ഫ്രാൻസ്, പോളണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടുന്നു.
ഇവരില്‍ കാനഡയിൽ നിന്നുള്ള രണ്ട് പേർ, ബംഗ്ലാദേശിൽ നിന്ന് മൂന്ന് പേർ, പാകിസ്ഥാനിൽ നിന്നും യുഎസിൽ നിന്നും നാല് പേർ, കൂടാതെ ഏഴ് എമിറാത്തികള്‍, ഏഴ് ഇന്ത്യക്കാർ എന്നിവരും ഉൾപ്പെടുന്നു.
കണ്ടെത്തിയവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്നും ആവശ്യമായ ആരോഗ്യ പരിരക്ഷ ലഭിക്കുന്നുണ്ടെന്നും ഡോ. അൽ ഹൊസാനി പറഞ്ഞു.
അതേസമയം, തിങ്കളാഴ്ച മൂന്ന് പേര്‍ രോഗത്തില്‍ നിന്നും മുക്തി നേടിയതായി വക്താവ് അറിയിച്ചു. ഇതോടെ കോവിഡ് 19 ഭേദപ്പെട്ട രോഗികളുടെ എണ്ണം 41ആയി. രണ്ട് നേപ്പാളികളും ഒരു ഇറാനിയും ഇതില്‍ ഉള്‍പ്പെടുന്നു.
Post Your Comments