Latest NewsKeralaNews

വിദേശത്തു നിന്നെത്തിയ യുവാവ് നിര്‍ദേശങ്ങള്‍ പാലിക്കാതെ കറങ്ങി നടന്നു ; ശ്രദ്ധയില്‍പെടുത്തിയ ആരോഗ്യപ്രവര്‍ത്തകയെ വീടുകയറി ആക്രമിച്ചു

തിരുവനന്തപുരം : വെഞ്ഞാറമൂടില്‍ ആരോഗ്യപ്രവര്‍ത്തകയെ നിരീക്ഷണത്തിലുള്ളയാള്‍ വീടുകയറി ആക്രമിച്ചു. വാമനപുരം പഞ്ചായത്തിലെ ആശാ വര്‍ക്കര്‍ പൂവത്തൂര്‍ സരസ്വതി ഭവനില്‍ ലിസിയെയാണ് ആക്രമിച്ചത്. മാര്‍ച്ച് 9 ന് വിദേശത്തുനിന്ന് നാട്ടിലെത്തിയ പൂവത്തൂര്‍ എസ്ജി ഭവനില്‍ വിഷ്ണു എന്ന യുവാവിനോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശം പാലിക്കാതെ ഇയാള്‍ പുറത്ത് കറങ്ങി നടന്നത് ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചതിനാണ് ഇയാള്‍ വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ചത്. സംഭവത്തില്‍ പൂവത്തൂര്‍ എസ്ജി ഭവനില്‍ വിഷ്ണുവിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രണ്ടാഴ്ചയായി വിശ്രമമില്ലാതെ സേവനം നടത്തുന്ന ആരോഗ്യപ്രവര്‍ത്തകയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് താന്‍ ഗള്‍ഫില്‍ നിന്ന് വന്ന വിവരം അധികൃതരോട് പറഞ്ഞതെന്തിനെന്ന് ചോദിച്ച് മുടി ചുറ്റിപ്പിടിച്ച് മര്‍ദ്ദിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തുവെന്നും മുഖത്തും ചെവിക്കും തലയ്ക്കും അടിയേറ്റെന്നും ലിസി പൊലീസിനോട് പറഞ്ഞു.

ശബ്ദം കേട്ട് മകള്‍ ഓടിവന്നെങ്കിലും വിഷ്ണു അക്രമം തുടര്‍ന്നു. പത്തുമിനിറ്റിലേറെ കയ്യേറ്റം നീണ്ടു. ലിസിയുടെയും മകളുടെയും നിലവിളി കേട്ട് സമീപ വാസികള്‍ ഓടിയെത്തിയപ്പോള്‍ ഇയാള്‍ രക്ഷപ്പെടുകയുമായിരുന്നു. ഇയാളുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടുമെന്നാണ് അറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button