ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തേയ്ക്ക് രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നില്‍ സമൂഹ വ്യാപനം എന്ന അത്യപകടകരമായ ഘട്ടത്തിലെത്തിയതും മഹാരാഷ്ട്രയും കേരളവും അപകടകരമായ സ്ഥിതിയിലേയ്ക്ക് നീങ്ങിയതുമാണ്. രാജ്യത്ത് അഞ്ചൂറിലധികംപേര്‍ കോവിഡ് ബാധിതര്‍ ആവുകയും പത്തുപേര്‍ മരിക്കയും ചെയ്തതും, വന്‍ ദുരന്തം മുന്നില്‍ കാണുന്നു. ഇറ്റലിയില്‍ സംഭവിച്ച പോലെയാണ് ഇന്ത്യയില്‍ കാര്യങ്ങള്‍ നീങ്ങുകയെങ്കില്‍ രാജ്യം നേരിടാന്‍ പോകുന്നത് വന്‍ ദുരന്തമാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
എസിഎംആറിലെ ശാസ്ത്രജ്ഞര്‍ അടക്കമുള്ളവര്‍ സമ്ബര്‍ക്കം ഒഴിവാക്കാനായി ഇതല്ലാതെ മറ്റൊരു പോംവഴിയുമില്ലെന്നാണ് തീര്‍ത്തു പറയുന്നത്. അതുകൊണ്ടുതന്നെ തികച്ചും ശാസ്ത്രീയമായ തീരുമാനമാണ് മോദി ഇപ്പോള്‍ എടുത്തിരിക്കുന്നത്. ഇന്ത്യന്‍ ശാസ്ത്രലോകം മാത്രമല്ല ലോകവും ഈ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ്. ഇനി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം ഭക്ഷ്യക്ഷാമം ഇല്ലാതെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോവുക എന്നതായിരിക്കും മോദി സര്‍ക്കാറിന്റെ മുന്നിലുള്ള പ്രധാനവെല്ലുവിളി. മറ്റ് എല്ലകാര്യങ്ങളില്‍നിന്നും വിഭിന്നമായി സംസ്ഥാനങ്ങളുടെ പുര്‍ണ്ണ പിന്തുണയും അദ്ദേഹത്തിനുണ്ട്.
ചൊവ്വാഴ്ച അര്‍ധരാത്രി മുതലാണ് രാജ്യം അടച്ചിടുന്നത്. നേരത്തെ തന്നെ കേരളം അടക്കം പല സംസ്ഥാനങ്ങളും ഭാഗികമായോ പൂര്‍ണമായോ ആയ നിയന്ത്രണങ്ങളിലേക്ക് കടന്നിരുന്നു. എന്ത് സാഹചര്യവും നേരിടാനുള്ള ഒരുക്കത്തിലേക്ക് രാജ്യം നീങ്ങുമ്പോള്‍ രാജ്യത്ത് കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്ന സൂചനകളാണ് ലഭിക്കുന്നത്. രാജ്യത്ത് 32 ഇടങ്ങളിലാണ് പൂര്‍ണ്ണമായ രീതിയില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി രാജ്യം മുഴുവന്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്.
Post Your Comments