Latest NewsNewsIndia

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനങ്ങൾക്ക് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കേന്ദ്ര സർക്കാർ

കേരളത്തിലും മറ്റുപല സംസ്ഥാനങ്ങളിലും വിദേശത്ത് നിന്നും എത്തിയവരുള്‍പ്പെടെ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നുണ്ട്

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനങ്ങൾക്ക് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കേന്ദ്ര സർക്കാർ. രാജ്യത്ത് കോവിഡ് വ്യാപനം തുടരുകയാണ്.

ആരോഗ്യവകുപ്പിന്റെയും സര്‍ക്കാരിന്റെയും നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രം നിര്‍ദ്ദേശം നല്‍കി. ചീഫ് സെക്രട്ടറിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് നിര്‍ദ്ദേശം നല്‍കിയത്.

കേരളത്തിലും മറ്റുപല സംസ്ഥാനങ്ങളിലും വിദേശത്ത് നിന്നും എത്തിയവരുള്‍പ്പെടെ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നുണ്ട്. ഇതേ തുടര്‍ന്നാണ് കേന്ദ്രം കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

ALSO READ: പൊലീസ് വകുപ്പിൽ അഴിച്ചുപണി; സി.ഐമാര്‍ക്ക് കൂട്ട സ്ഥലം മാറ്റം

ലോക്ക് ഡൗണോ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളോ ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 188 പ്രകാരമാണ് നിയമ നടപടി സ്വീകരിക്കും. സെക്ഷന്‍ 188 പ്രകാരം കുറ്റവാളികള്‍ക്ക് ഒരു മാസത്തില്‍ കുറയാത്ത തടവ് ശിക്ഷയും, 200 രൂപയില്‍ കുറയാത്ത പിഴയുമാകും ശിക്ഷയായി ലഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button