Latest NewsKeralaIndia

സംസ്ഥാനത്ത് 14 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച 14പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. ഇതില്‍ ആറുപേര്‍ കാസര്‍കോട് ജില്ലക്കാരും രണ്ടുപേര്‍ കോഴിക്കോടുകാരുമാണ്. ഇതില്‍ ഒരാള്‍ ആരോഗ്യപ്രവര്‍ത്തകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതില്‍ 6 പേര്‍ കാസര്‍ഗോഡ് സ്വദേശികളാണ്. 2 പേര്‍ കോഴിക്കോട് സ്വദേശികളാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 8 പേരും ദുബായില്‍ നിന്ന് വന്നവരാണ്.

ഒരാള്‍ ഖത്തറില്‍ നിന്നും മറ്റൊരാള്‍ യുകെയില്‍ നിന്നും വന്നു. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. 72460 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നുണ്ട് . ഇവരില്‍ 460 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 105 ആയി.രാജ്യത്തെ തന്നെ കൊറോണ ബാധിതരുടെ ഏറ്റവും ഉയർന്ന സംഖ്യ ആണ് ഇത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button