Latest NewsKeralaNews

എന്തൊരു മനുഷ്യനാടോ നീ, നീയൊക്കെ ഉള്ളപ്പോള്‍ എങ്ങനെയാ കേരളം തോറ്റുപോകുന്നത്; ആരെയും സന്ദര്‍ശിക്കാതെ ഐസൊലേഷനില്‍ കഴിഞ്ഞ യുവാവിനെ പുകഴ്ത്തി സുഹൃത്ത്

മലപ്പുറം: കൂരിയാട്​ സ്വദേശിക്ക് കോവിഡ്​ സ്ഥിരീകരിച്ചതിന് പിന്നാലെ യുവാവിനെ പുകഴ്ത്തി സുഹൃത്ത്. ഫേസ്ബുക്കിലൂടെയാണ് സുഹൃത്ത് ഇക്കാര്യം വ്യക്തമാക്കിയത്. അബൂദബിയില്‍ നിന്നും വന്നതിന്​ ശേഷം യുവാവ് വീട്ടുകാരെയോ നാട്ടുകാരെയോ സന്ദർശിക്കാത്ത സ്വയം ഐസൊലേഷന് വിധേയനാകുകയായിരുന്നു. എന്തൊരു മനുഷ്യനാടോ നീ..നീയൊക്കെ ഉള്ളപ്പോള്‍ എങ്ങനെയാ കേരളം തോറ്റുപോകുന്നതെന്ന് സുഹൃത്ത് ചോദിക്കുന്നു.

Read also: കൊറോണ വൈറസ് വ്യാപനം: രാജ്യം സ്വീകരിച്ച നടപടികളെ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

അതെ കോവിഡ് 19 മലപ്പുറം ജില്ലയിൽ ഇന്ന് സ്ഥിരീകരിച്ചത് കൂരിയാട്ടുകാരൻ തന്നെ ഞങ്ങടെ നാട്ടുകാരൻ. എന്നാൽ അവനെ അബുദാബിയിൽ നിന്നും വന്നതിന് ശേഷം ആരും കണ്ടിട്ടില്ല നാട്ടുകാർ മാത്രമല്ല വീട്ടുകാരെയും കാണാൻ അവൻ കൂട്ടാക്കിയിട്ടില്ല നാട്ടിൽ ഇറങ്ങിയ ഉടനെ ചെറിയ പനിയുടെ സാധ്യത കണ്ടപ്പോൾ വീട്ടിൽ വിളിച്ചു എല്ലാവരെയും പറഞ്ഞയച്ചു പിന്നീട് വീട്ടിൽ ഐസുലേഷനിൽ ആയിരുന്നു ആരുമായും ബന്ധപ്പെടാൻ ശ്രമിച്ചിട്ടില്ല ഹോസ്പിറ്റലിൽ പോയതും തനിച്ച് ഡ്രൈവ് ചെയ്ത്. ടെസ്റ്റുകൾ നടത്തി റിസൾട്ട്‌ വന്ന് പോസിറ്റീവ്.. ഉടൻ അവൻ തന്നെ നാട്ടുകാർക്ക് ഗ്രൂപ്പിൽ വോയിസും അയച്ചു ആരും പേടിക്കേണ്ട ട്ടാ ആർക്കും ഉണ്ടാവൂല ആരുമായും ഒരു നിലയിലും ബന്ധപ്പെട്ടിട്ടില്ല…
എല്ലാവരും പ്രാർത്ഥിച്ചാൽ മാത്രം മതി…!
എന്തൊരു മനുഷ്യനാടോ നീ ?
നീയൊക്കെ ഉള്ളപ്പോൾ എങ്ങനെയാ കേരളം തോറ്റു പോവാ….
തോൽപിച്ചു കളഞ്ഞല്ലോടാ ?

shortlink

Related Articles

Post Your Comments

Related Articles


Back to top button