ഉത്തര്‍പ്രദേശ് : ചായയ്ക്ക് മധുരം കുറഞ്ഞെന്ന് ആരോപിച്ച് ഭര്‍ത്താവ് ഭാര്യയെ വെടിവച്ചു കൊന്നു. ശനിയാഴ്ച വൈകിട്ട് ലഖ്‌നൗവില്‍ നിന്നും 300 കിലോമീറ്റര്‍ അകലെ ബദായൂണിലായിരുന്നു സംഭവം. അഹിര്‍ത്തോലയില്‍ താമസിക്കുന്ന അഭിഭാഷകനായ ചന്ദ്രപാല്‍ സിംഗ് ചൌഹാന്‍ എന്നയാളാണ് ചായയില്‍ മധുരം കുറഞ്ഞതിന്റെ ദേഷ്യത്തില്‍ ഭാര്യയെ വെടിവെച്ചു കൊന്നത്.
തോക്ക് വൃത്തിയാക്കിക്കൊണ്ടിരിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് സിംഗ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍, സ്ത്രീയുടെ ചെവിയിലും മുഖത്തും വെടിയേറ്റ അടയാളങ്ങളുണ്ടെന്നും അബദ്ധത്തില്‍ വെടിയേറ്റതാണെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments