തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ ആരോഗ്യവകുപ്പിലേക്ക് നിയമിച്ചതിന് പിന്നാലെ നിരവധി വിമർശനമാണ് ഉയർന്നുവന്നത്. ഇതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം കേസിനെ ബാധിക്കുമെന്ന ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടും. കേസ് ഇപ്പോള്‍ നടന്നുവരികയാണ്. കേസ് കേസിന്റെ വഴിക്കു പോകും. അതില്‍ ഒരു ആശങ്കയും വേണ്ട. തെറ്റ് ചെയ്തവരെ സംരക്ഷിക്കുന്ന നിലപാടല്ല സര്‍ക്കാരിന്റേത്. മാധ്യമങ്ങളുടെ പ്രതിനിധികളുമായി വിഷയം ചര്‍ച്ച ചെയ്തിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments