കണ്ണൂര്‍ : കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ചെറുവാഞ്ചേരി സ്വദേശിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു. കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ച നാല് പേര്‍ക്കും കൂടുതല്‍ സമ്പര്‍ക്കങ്ങളില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇവരെല്ലാം വിമാനത്താവളത്തില്‍ നിന്നും നേരെ വീട്ടിലേക്കോ ആശുപത്രിയിലേക്കോ എത്തിയവര്‍ ആണ്. ഇവരുടെ വിശദമായ സഞ്ചാര പാത തയ്യാറാക്കേണ്ട ആവശ്യമില്ലെന്നും കളക്ടര്‍ പറഞ്ഞു.
അതേസമയം ഇരിട്ടി എസ് ഐ, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, മാദ്ധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി നാല്‍പ്പതോളം പേരെയാണ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചത്. ബംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങിയ ചെറുവാഞ്ചേരി സ്വദേശി ഉള്‍പ്പെട്ടെ പന്ത്രണ്ട് അംഗ സംഘം ഇരിട്ടി കൂട്ടുപുഴ ചെക്‌പോസ്റ്റ് വഴിയാണ് ചെറുവാഞ്ചേരിയില്‍ എത്തിയത്.
കൂട്ടുപുഴ ചെക്‌പോസ്റ്റില്‍ വെച്ച് സ്വകാര്യ ബസില്‍ കയറിയ ഇവരും മറ്റ് യാത്രക്കാരും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് എസ്‌ഐയും മാധ്യമപ്രവര്‍ത്തകരും സ്ഥലത്ത് എത്തുകയും ചെയ്തിരുന്നു. ഇവരെയാണ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
Post Your Comments