Latest NewsKeralaNews

മെയ്‌ മാസം ആകുമ്പോഴേക്കും കുറഞ്ഞത് 58, 643 കേസ് മുതൽ ഒരു ലക്ഷം പേരിലേക്ക് ഇതു പടരാനുള്ള സാധ്യതയുണ്ട്; ഈ മഹാമാരിയെ നേരിടാന്‍ ഇന്ത്യയില്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ജെ.എസ് അടൂര്‍

ജെ എസ് അടൂർ

കോവിഡ് വൈറസ് ഇന്ത്യയിൽ. : എന്തൊക്കെയാണ് ചെയ്യേണ്ടത്?

ഇന്ത്യയിലെ ജനസംഖ്യ അനുപാതത്തിൽ ഇപ്പോഴത്തേ കോവിഡ് വൈറസ് പടർച്ച കുറവാണ് എന്നു തോന്നും. ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ വിവിധ തരത്തിലാണ്. പക്ഷേ ഇങ്ങനെപോയാൽ ഇപ്പോൾ കുറവെന്ന് തോന്നുന്ന പല സംസ്ഥാനങ്ങളിലും ആളിപടരുവാനുള്ള സാധ്യത വളരെയാണ്. പ്രത്യേകിച്ച് യു പി, മധ്യ പ്രദേശ്, ഛത്തീസ്ഗഡ് ബീഹാർ, ജാർഖണ്ഡ്, ബംഗാൾ, ഒറീസ്സ , മുതലായ സംസ്ഥാനങ്ങളിൽ.

ഇന്ത്യയിൽ ഇതിന്റെ ആരോഗ്യ -സാമ്പത്തിക തിക്തഫലം അനുഭവിക്കുവാൻ പോകുന്നത് ഏറ്റവും പാവപെട്ട ജനങ്ങളാണ്.

ഇപ്പോഴത്തെ കണക്കു അനുസരിച്ചു കേരളം, മഹാരാഷ്ട്ര, ഡൽഹി മുതലായ സ്ഥലങ്ങളിലാണ് റിപ്പോർട്ട് കേസ് കൂടുതൽ. ഇതിനു ഒരു കാരണം ഈ പ്രദേശങ്ങളിൽ ടെസ്റ്റിങ് സൗകര്യങ്ങൾ താരതമ്യേന കൂടുതൽ ഉണ്ടെന്നാണ്.

ഇന്ത്യയിൽ മാർച്ച്‌ 18 വരെ ടെസ്റ്റ്‌ ചെയ്തത് 14,175 പേരെ മാത്രമാണ്. നിലവിൽ സജീവമായ 72 സർക്കാർ ലാബിൽ ടെസ്റ്റ്‌ ചെയ്തത്. അതിൽ ബഹു ഭൂരിപക്ഷം വിദേശത്ത് നിന്ന് വന്നതാണ്.

കഴിഞ്ഞ ദിവസം ഇറങ്ങിയ വിവിധ വിദഗ്ദർ പുറത്തിറക്കിയ പഠനം അനുസരിച്ചു മെയ്‌ മാസം ആകുമ്പോഴേക്കും കുറഞ്ഞത് 58, 643 കേസ് മുതൽ ഒരു ലക്ഷം പേരിലേക്ക് ഇതു പടരാനുള്ള സാധ്യതയുണ്ട്.

ഇന്ത്യയിൽ ഉള്ള ഹോസ്പിറ്റൽ ബെഡ്‌ ഒരുലക്ഷം പേർക്ക് എഴുപത് ബെഡ്‌ മാത്രമാണ്. അതിൽ സാധാരണ 75%ഹോസ്പിറ്റൽ ബെഡ്‌ ഉപയോഗത്തിലാണ്. അതായത് ഇപ്പോഴുള്ള നില വച്ചു ഒരു ലക്ഷം പേർക്ക് കിട്ടാവുന്ന ഹോസ്പിറ്റൽ ബെഡ്‌ 17.5 മാത്രമാണ്. അതുപോലെ പതിനായിരങ്ങളെ ക്വറിന്റൈൻ ചെയ്യുവാനുള്ള സൗകര്യം ഇന്ത്യയിൽ നിലവിലില്ല.

ഇപ്പോഴുള്ള അവസ്ഥയിൽ ലോക് ഡൌൺ പ്രത്യാഘാതം ഏതാണ്ട് അറുപതു ശതമാനം ജനങ്ങളുടെ ജീവനോപാധിയെ ബാധിക്കും. കാരണം ഇന്ത്യയിലീവ് ബഹു ഭൂരിപക്ഷം തൊഴിലാളികളും അസംഘിടത മേഖലയിലാണ്. അതുപോലെ കാർഷിക മേഖലയിൽ. അതിൽ തന്നെ ഒന്നര കോടിയോളം ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരാണ്.

അവർ പ്രതി ദിന തൊഴിൽ ചെയ്ത് ദിവസ കൂലിക്ക് ജോലി ചെയ്യുന്നവരാണ്. അവർക്കു നാലു ദിവസം ജോലിയില്ലെങ്കിൽ പല കുടുംബങ്ങളും പട്ടിണിയിലാകും.

അതായത് ലോക് ഡൌൺ രണ്ടാഴ്ചയിൽ കൂടുതൽ ഇന്ത്യ ഒട്ടാകെ ഉണ്ടായാൽ ഇന്ത്യയിലെ ദാരിദ്ര്യവും പട്ടിണിയും ഇരട്ടിക്കുവാനുള്ള സാധ്യതയുണ്ട്. അത് കൊണ്ടാണ് സർക്കാർ സെലക്ടീവ് ലോക് ഡൌൺ ശ്രമിക്കുന്നത്.

ഇതു ഏറ്റവും ആദ്യം ബാധിക്കുന്നത് ചെറുകിട സംരഭങ്ങളെയാണ്. നോട്ടു നിരോധനം കാരണം ഏറ്റവും കഷ്ടം അനുഭവിച്ചത് ചെറുകിട സംരംഭങ്ങളും അസംഘടിത മേഖയുമാണ്. അതിൽ രണ്ടര ലക്ഷം സംരഭങ്ങൾ അടച്ചുവെന്നാണ് കണക്കു.
അതായത് നോട്ട് നിരോധനം കൊണ്ടു ഏതാണ്ട് പത്തുലക്ഷം ജനങ്ങളുടെ വേതനം നഷ്ട്ടപെട്ടു. നോട്ടു നിരോധനം സൃഷ്ട്ടിച്ച പ്രത്യാഘാതത്തിൽ സാമ്പത്തിക വളർച്ച ഏതാണ്ട് മൂന്നു ശതമാമാണ് കുറഞ്ഞത്.

ഇതിന്റ പ്രത്യാഘാതത്തിൽ ട്രാവൽ, ഹോട്ടൽ, ടുറിസം, റെസ്റ്റോറന്റ് റിയൽ എസ്റ്റേറ്റ് മേഖലകളെ തകർച്ചയുടെ വക്കിൽ എത്തിക്കും. ഇപ്പോഴത്തെ അവസ്ഥ മെയ് മാസം കഴിഞ്ഞു നിലനിന്നാൽ ഇതിന്റ നേരിട്ടുള്ള നഷ്ട്ടം തന്നെ പത്തു ലക്ഷം കോടിയിൽ കൂടുതലാകുവാനാണ് സാധ്യത. ഈ മേഖലയിൽ ഏതാണ്ട് 25% പേർക്ക് ജോലി നഷ്ടമാകുകയോ വേതനം കുറയുകയോ ചെയ്യും.

അതായത് ഇതു ഇപ്പഴുള്ള സാമ്പത്തിക പ്രതിസന്ധി കൂനിൻമേൽ കുരുവാകാൻ സാധ്യതയുണ്ട്. ഇപ്പോഴുള്ള അവസ്ഥ മെയ് മാസം വരെയോ അതിനപ്പുറമോ പോകുകയാണെങ്കിൽ ഇന്ത്യയുടെ കഴിഞ്ഞ നാൽപ്പത് കൊല്ലത്തിലേക്കും ഏറ്റവും താണ സാമ്പത്തിക വളർച്ച നിരക്കിലേക്കു പോകും. ഇടിവെട്ടിയവനെ പാമ്പ് കടിച്ചാലുള്ള അവസ്ഥ.

ഇന്നലെ പല സംസ്ഥാനങ്ങളിലും ജനങ്ങൾ തെരുവിൽ ഇറങ്ങി മോഡി സ്തുതി പാടി ആഘോഷം നടത്തിയത് സൂചിപ്പിക്കുന്നത് ഇന്ത്യയിൽ ഒരുപാടു ജനങ്ങൾക്കും ഇതിന്റ അപകടമൊ സാമൂഹിക സാമ്പത്തിക പ്രത്യാഘാതമൊ ബോധ്യപ്പെട്ടിട്ടില്ല എന്നതാണ്.

എന്തെക്കോയാണ് സർക്കാർ അത്യാവശ്യം ചെയ്യണ്ടത്?

ആദ്യം ചെയ്യേണ്ടത് അടുത്ത മൂന്നു മാസം ആളുകൾ കൂട്ടുന്നത് നിയമം മൂലം നിരോധിക്കുക എന്നതാണ്. മരണം പോലുള്ള ഒഴിച്ചു കൂടാനാവാത്ത എല്ലാം മാറ്റി വയ്ക്കുക. വിവാവഹങ്ങളും മറ്റു മീറ്റിങ്ങുകളും മത ചടങ്ങുകൾക്ക് ആളുകൾ കൂടുതുന്നത് ഒഴിവാക്കുക. അതുപോലെ സോഷ്യൽ ഡിസ്റ്റൻസിങ് പ്രവർത്തിമാക്കുവാൻബോധവൽക്കരണം അത്യാവശ്യമാണ്. അതു കൂടാതെ പത്തു പോളിസി നിർദേശങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.

1) ടെസ്റ്റിംഗ് സൗകര്യം എല്ലായിടത്തും എത്തിക്കുക ഇപ്പഴും പ്ലാനിൽ ഉള്ളത് 200ഇൽ താഴെ ടെസ്റ്റിംഗ് സെന്ററുകളാണ്. അതു അടുത്ത രണ്ടാഴ്ചക്കുള്ളിൽ ആയിരത്തിൽ അധികമാക്കേണ്ടി വരും. അതിന് സ്വകാര്യ മേഖലയെക്കൂടി ഉൾപ്പെടുത്തേണ്ടി വരും. അതു സൗജന്യമായി ചെയ്യുവാൻ കേന്ദ്ര സംസ്ഥാനം സർക്കാരുകൾ ഒരുമിച്ചു സാമ്പത്തിക പാക്കേജ് ഉണ്ടാക്കണം

2) ഈ യുദ്ധത്തിലെ മുന്നണിപ്പോരാളികൾ ആരോഗ്യ പ്രവർത്തകരാണ്. അവരുടെ ജീവനും ജോലി ചെയ്യുന്നതിനും നൂറു ശതമാനം സൗകര്യങ്ങളും അതിന് വെണ്ട സാമഗ്രികളും കൊടുക്കണം. അവരുടെ ഓവർ ടൈം ജോലിക്കുള്ള സൗകര്യങ്ങൾ വേണം. അത്യാവശ്യം വേണ്ടത് ഇപ്പഴുള്ളത്തിന്റ പത്തിരട്ടി മാസ്കുകളാണ്. അത്‌ പോലെ വെന്റിലേറ്റർ, ഓക്സിജൻ, ആശുപത്രിയിൽ ഡിസിൻഫ്ക്ഷൻ. ഇതിന് ഒരു സാകല്യ പ്ലാൻ അത്യാവശ്യമാണ്.

3)അതു പോലെ സർക്കാർ ആശുപത്രിയിൽ മാത്രം ഇതിനെ നേരിടാൻ സാധിക്കില്ല. അതുകൊണ്ട് സ്വാകാര്യ ആശുപത്രികളെകൂടി ഉൾപെടുത്തേണ്ടി വരും. മരുന്നുകൾ അധികം ഉൽപ്പാദിക്കേണ്ടി വരും.

പല സ്‌കൂളുകളും ആശുപതികൾ ആക്കേണ്ടി വരും

അതു പോലെ പല സ്‌കൂളുകളും ക്വരെന്റിൻ സെന്ററുകൾ ആക്കേണ്ടി വരും. അങ്ങനെയുള്ളവർക്ക് ഭക്ഷണവും മറ്റും നൽകണം. വീട്ടിൽ ക്വറിന്റൈൻ ചെയ്തവരെ മോണിറ്റർ ചെയ്യണം.
ഇതിന് സർക്കറിലെ വിവിധ വകുപ്പുകളിൽ നിന്നും ആളുകളെ ഡപ്യുട് ചെയ്യേണ്ടി വരും (ഇലക്ഷൻ ഡ്യൂട്ടി പോലെ )

ഇതിനെല്ലാം കൂടി കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും ഏകോപിപ്പിച്ചു കുറഞ്ഞത് പതിനായിരം കോടി ആരോഗ്യ പാക്കേജ് വേണം

4)ഇപ്പോൾ തന്നെ ഏത്ര പേർക്ക് തൊഴിലോ വേതനമോ നഷ്ടപ്പെടും എന്നതിന്റ കണക്കു സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും എടുക്കുക. അതു അനുസരിച്ചു സൗജന്യ റേഷനുള്ള സംവിധാനം ഏറ്റവും കൂടുതൽ അനുഭവിക്കുവാൻപോകുന്ന സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തുക. കേരള സർക്കാർ മോഡൽ ഇതിന് നല്ല ഉദാഹരണമാണ്.

അതുപോലെ ഏറ്റവും പ്രശ്നമുള്ള ദാരിദ്ര്യം രേഖക്ക് താഴെയുള്ളവർക്ക് അയ്യായിരം രൂപ നേരിട്ട് എത്രയും വേഗം അകൗണ്ടിൽ എത്തിക്കുവാനുള്ള നടപടി എടുക്കുക.ഡയറക്ക്ട് ക്യാഷ് ട്രാൻസ്ഫർ. തൊഴിലുറപ്പ് പദ്ധതിയുടെ നാലു മാസത്തെ പണം അഡ്വാൻസായി സംസ്ഥാനത്തു കൊടുത്താൽ അതു ഒരു വലിയ സഹായമായിരിക്കും

5) സ്മാൾ സ്‌കെയിൽ മീഡിയം സ്കൈൽ സംരഭങ്ങൾക്ക് വേണ്ടി അമ്പതിനായിരം കോടി രൂപയുടെ കണ്ടിജൻസി പ്ലാൻ.

6) ബാങ്കുകളുട സാമ്പത്തിക ആരോഗ്യ നില എല്ലാ ആഴ്ചയും പരിശോധിച്ച് ഉറപ്പ്‌ വരുത്തുക. കാരണം ബാങ്കിന്റെ സെക്റ്റർ ഇപ്പാൾ തന്നെ പ്രശ്ങ്ങളുള്ള സെക്ടറാണ്. ബാങ്കിംഗ് മേഖലയുടെ ആരോഗ്യം സാമ്പത്തിക നില നിൽപ്പിനു അത്യാവശ്യമാണ്. പ്രത്യേകിച്ച് അടുത്ത ആറു മാസം ബാങ്കിംഗ് മേഖലയെ വളരെ കൃത്യമായി നിരീക്ഷിക്കണം. കാരണം പല കടമടുവുകളും മുടങ്ങും. എ ടി എമിൽ പൈസ ഇല്ലെങ്കിൽ ജനം പരിഭ്രാന്തരാകും.

7)ട്രാവൽ, ഹോട്ടൽ, ടുറിസം മേഖലയിലും റിയൽ എസ്റ്റേറ്റ് മേഖലയിലും പ്രത്യേക സാമ്പത്തിക പാക്കേജ്‌ വേണ്ടി വരും

8) പൂഴ്ത്തി വെപ്പ് തടയാനുള്ള നടപടികൾ അത്യാവശ്യം. ആവശ്യ സാധനങ്ങളുടെ വിതരണവും ലഭ്യതയും ന്യായവിലയും ഉറപ്പാക്കുക.

9) കർഷകരുടെ പരിരക്ഷ അത്യാവശ്യമാണ്. ഇപ്പോഴുള്ള ഭക്ഷ്യ വസ്തുക്കളുടെ ലഭ്യത കണക്കുകൾ പരിശോധിക്കേണ്ടതാണ്. അതിൽ തന്നെ പാൽ, മുട്ട, പച്ചക്കറികൾ എന്നിവയുടെ ലഭ്യത ഉറപ്പു വരുത്താണ്ടതാണ്. അതു കർഷകർക്ക് പരി രക്ഷ ഉറപ്പ് വരുത്തിയാലെ സാധ്യമാകുള്ളൂ

10)) എല്ലാ ആഴ്ചയും സർക്കാർ കൃത്യമായ വിവിരങ്ങൾ കൊടുത്തു ജനങ്ങളെ ബോധവൽക്കരിക്കുന്നതൊനൊപ്പം ആത്മ വിശ്വാസം നൽകുക. സർക്കാരുകൾ ജനങ്ങളെ വിശ്വാസത്തിൽ എടുത്തു അടിയന്തരമായി പ്രവർത്തിക്കേണ്ട സമയമാണ്.

കേന്ദ്ര സർക്കാരിനു ഇപ്പോൾ ചെയ്യാവുന്നത്. ഏതാണ്ട് പതിനയ്യായിരം കോടി രൂപയുടെ ഹെൽത്ത്‌ കണ്ടിജൻസി ഫണ്ട്, മുപ്പതിനായിരം കോടിയുടെ ബേസിക് ഇൻകം സപ്പോർട്ട് പ്രോഗ്രാം. പിന്നെ അറുപതിനായിരം കോടിയുടെ ഇക്കോണമി കണ്ടിജൻസി ഫണ്ട് എന്നിവയാണ്. അതായത് കുറഞ്ഞത് ഏകദേശം ഒരു ലക്ഷം കോടിയുടെ കണ്ടിജൻസി പാക്കേജ്.

കേരളത്തിൽ ഇതുവരെ തുടർന്ന മാതൃക മറ്റു പല സംസ്ഥാനങ്ങളെകാട്ടിൽ ഭേദപെട്ടതാണ്. ഇതിന് ഒരു കാരണം ഒരു പരിധിവരെ കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും സർക്കാരും ഉത്തരവാദിത്തതോടു കൂടിയാണ്പ്രവർത്തിക്കുന്നതെന്നതാണ്. അതെ സമയം കേരളത്തിൽ ഇനിയും ഇത് പടരാനുള്ള സാധ്യതയുണ്ട്

സർക്കാരും ജനങ്ങളും ഏകപനത്തോടെ പ്രവർത്തിക്കേണ്ട സമയമാണ്. കേന്ദ്ര സർക്കാർ അവസരത്തിന് ഒത്തു ഉയരുമെന്ന് പ്രത്യാശിക്കാം. അല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും.

എല്ലാവരും രാഷ്ട്രീയ പാർട്ടി ചേരി തിരുവുകൾക്കപ്പുറം ഒരുമിച്ചു പ്രവർത്തിക്കേണ്ട പ്രതി സന്ധിയാണ്.
നമ്മൾക്കിതിനെ ഒത്തൊരുമിച്ചു അതി ജീവിച്ചു ലോകത്തിന് മാതൃകയാകാനുള്ള അവസരം കൂടിയാണിത്.

( ജെ എസ് അടൂർ തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ പോസ്റ്റ്‌ ചെയ്താണ് ഈ ലേഖനം )

https://www.facebook.com/js.adoor/posts/10222425767421445

shortlink

Related Articles

Post Your Comments

Related Articles


Back to top button