മസ്‌ക്കറ്റ് : അല്‍ റഹ്മ ‘ ന്യൂന മര്‍ദ്ദത്തെ തുടർന്ന് ഒമാനില്‍ നാളെയും ശക്തമായ മഴയും,കാറ്റും തുടരും. സിവില്‍ ഏവിയേഷന്‍ വിഭാഗമാണ് മുന്നറിയിപ്പ് നൽകിയത്. ഇന്നലെ മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നുവെന്നാണ് റിപ്പോർട്ട്. മസ്‌കത്ത്, മുസന്ദം, വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന, ദാഹിറ, ദാഖിലിയ്യ ഗവര്‍ണറേറ്റുകളിലും ശര്‍ഖിയ്യ ഗവര്‍ണറേറ്റുകളിലെ പര്‍വത മേഖലകളിലും ആണ് മഴ ലഭിച്ചത്. മഴയോടൊപ്പം ശക്തമായ കാറ്റും വിവിധ സ്ഥലങ്ങളില്‍ വീശിയടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
Also read : മലവെള്ളപാച്ചിൽ മുറിച്ചു കടക്കാൻ ശ്രമിക്കവെ വാഹനം ഒഴുക്കിൽപ്പെട്ടു : പ്രവാസി മലയാളികളെ കാണാതായി
തലസ്ഥാനമായ മസ്‌ക്കറ്റിൽ ഇന്ന് രാവിലെ മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു നില നിൽക്കുന്നത്. നാളെയും ഈ കാലാവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. വാഹനങ്ങള്‍ വാദികള്‍ മുറിച്ചു കടക്കുന്നത് സുരക്ഷാ നിർദേശം അനുസരിച്ചു ആയിരിക്കണം. മത്സ്യത്തൊഴിലാളികൾ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും നാളെയും വിവിധ ഇടങ്ങളില്‍ മഴക്കു സാധ്യത ഉള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments