
ചാലക്കുടി : കൊവിഡ്-19 വൈറസ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ച് വിശ്വാസികളുമായി കുര്‍ബാന നടത്തിയ വൈദികന്‍ പിടിയിൽ. ചാലക്കുടി കൂടപ്പുഴ നിത്യസഹായ മാതാ പള്ളി വികാരിയാണ് അറസ്റ്റിലായത്. പങ്കെടുത്ത വിശ്വാസികള്‍ക്ക് എതിരെ കേസ് എടുത്തു. ഇവരെ ജാമ്യത്തിൽ വിടും. തെറ്റ് ആവർത്തിച്ചാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്നു പോലീസ് അറിയിച്ചു.
Also read : കേന്ദ്ര നിർദ്ദേശങ്ങൾ അടിയന്തിരമായി നടപ്പാക്കണം; 24 മണിക്കൂറിനുള്ളിൽ മദ്യശാലകള്‍ പൂട്ടണം: കെ.സുരേന്ദ്രൻ
കൊവിഡ് 19 വൈറസിനെതിരെ മരുന്നുണ്ടെന്ന തെറ്റിധാരണ പരത്തി കുപ്പിയിൽ നിറച്ച ദ്രാവകം വിൽക്കാൻ ശ്രമിച്ച വ്യാജ വൈദ്യൻ കാസർകോട് പിടിയിൽ. വിദ്യാനഗർ ചാല റോഡിലെ കെ.എം.ഹംസ (49) യെ ആണ് വിദ്യാനഗർ പൊലീസ് അറസറ്റ് ചെയ്തത്. കല്ലുകെട്ട് മേസ്തിരിയായ ഇയാൾ ഇഞ്ചി, വെള്ളുത്തുള്ളി, തേൻ, കറുവപ്പട്ട എന്നിവ ചേർത്ത് ചൂടാക്കിയുള്ള മിശ്രിതം കുപ്പിയിലാക്കി വിൽക്കാൻ തയാറാക്കുന്നതിനിടെയാണ് പിടിയിലായത്. കൊവിഡ് 19 വൈറസിനെതിരെ കർണാടകയിലെ ഷെയ്ഖ് നിർദേശിച്ച മുൻകരുതൽ മരുന്നാണെന്നു തെറ്റിദ്ധരിപ്പിച്ച് വിൽപന നടത്താനായിരുന്നു ശ്രമം. ഒരു ലീറ്റർ കുപ്പിക്ക് 220 രൂപയും അരലീറ്ററിനു 110 രൂപയും ഈടാക്കാനായിരുന്നു ഇയാൾ ലക്ഷ്യമിട്ടിരുന്നത്.
Post Your Comments