തിരുവനന്തപുരം : കേരളത്തില്‍ ഇന്നലെ 9776 പേരെ കോവിഡ് നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത് 59,295 പേര്‍. ഇതില്‍ വീടുകളില്‍ 58,981 പേരും ആശുപത്രികളില്‍ 314 പേരുമാണുള്ളത്. രോഗലക്ഷണങ്ങള്‍ ഉള്ള 4035 പേരുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2744 എണ്ണത്തിന്റെ ഫലവും നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു.
ഇന്നലെ കോവിഡ് സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശികളില്‍ ഒരാള്‍ മാര്‍ച്ച് 20ന് ബെംഗളൂരുവിലെത്തി. അവിടെ നിന്നു വാനില്‍ അഞ്ചുപേര്‍ക്കൊപ്പം കണ്ണൂരിലെത്തുകയും പിന്നീട് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രണ്ടാമത്തെയാള്‍ മാര്‍ച്ച് 17ന് കരിപ്പൂര്‍ വഴിയെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നുവെങ്കിലും ഇയാള്‍ ഇപ്പോള്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. മൂന്നാമത്തെയാള്‍ മാര്‍ച്ച് 17നു നിന്നു കരിപ്പൂരിലെത്തി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മാര്‍ച്ച് 21ന് ദുബായില്‍നിന്ന് നെടുമ്പാശേരി വഴിയെത്തിയ നാലാമത്തെയാള്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലാണ്. നാലുപേരും ദുബായില്‍നിന്നെത്തിയവരാണ്.
എറണാകുളം ജില്ലയില്‍ നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നെങ്കിലും ഇന്നലെയാണ് ജില്ലക്കാര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. മട്ടാഞ്ചേരി, മരട് സ്വദേശികളായ രണ്ടു പേരും കളമശേരി മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡിലാണ് ഇപ്പോള്‍ ഉള്ളത്.
Post Your Comments