റോം : ചൈനയ്ക്ക് പിന്നാലെ ഇറ്റലിയിൽ വൻ ദുരന്തമായി മാറി കൊവിഡ്-19. മരണസംഖ്യ കവിഞ്ഞതായി റിപ്പോർട്ട്. 24 മണിക്കൂറിനിടെ 651 പേർ കൊറോണ ബാധിച്ച് മരിച്ചതോടെ മരണസംഖ്യ 5,476 ആയി ഉയർന്നു. 5,560 പുതിയ കേസുകളാണ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തത്.
Also read : സൂര്യതാപമേറ്റുള്ള മരണങ്ങള് തടയാം
ഇതോടെ 59,138 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചിരുന്നു. ഇതിൽ 46,638പേർ ചികിത്സയിലാണ്, 7,024 രോഗവിമുക്തി നേടി. അതേസമയം ആളുകൾ അനാവശ്യമായി പുറത്തിറങ്ങിയാൽ കടുത്ത നടപടി നേരിടുമെന്ന് ഭരണകൂടം കർശന നിർദേശം നൽകി. രണ്ടാം ലോകമഹായുദ്ധാനന്തരം ഇറ്റലി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിതെന്നു പ്രധാനമന്ത്രി ജൂസെപ്പേ കോണ്ടി കഴിഞ്ഞ ദിവസം പറഞ്ഞത്.
Post Your Comments