ന്യൂഡല്‍ഹി: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ മേഖലയ്ക്ക് കനത്ത നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. തൊഴില്‍ മേഖലയില്‍ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുസ്വകാര്യ മേഖലയിലെ തൊഴിലുടമകള്‍ക്ക് കേന്ദ്ര തൊഴില്‍ മന്ത്രാലയം മാര്‍ഗനിര്‍ദേശം പുറത്തിറക്കി. തൊഴിലാളികളെ പിരിച്ചുവിടുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്യരുതെന്ന് തൊഴിലുടമകള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കി.
കൊറോണ പശ്ചാത്തലത്തില്‍ ജോലിക്കെത്താന്‍ സാധിക്കാതെ അവധിയെടുക്കുന്ന ജീവനക്കാരുടെ ശമ്പളം കുറയ്ക്കരുത്. സ്ഥിരം ജീവനക്കാര്‍ക്ക് പുറമേ ദിവസ വേതനക്കാര്‍ക്കും കരാര്‍ തെഴിലാളികള്‍ക്കും ഇത് ബാധകമാണെന്നും തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു.
Post Your Comments