KeralaLatest NewsNews

സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന പ്രവാസികൾ ഇനി ഗള്‍ഫ് കാണാത്ത രീതിയിലുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്

കാസര്‍കോട്: കൊറോണ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു. ജില്ലയിൽ രോഗികളുടെ എണ്ണം കൂടിയത് പ്രവാസിയായ ഒരാളുടെ അശ്രദ്ധ മൂലമാണ്. ഇനിയും സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ ഏതെങ്കിലും പ്രവാസി ലംഘിച്ചാല്‍ ഒരിക്കലും അവര്‍ ഗള്‍ഫ് കാണാത്ത രീതിയിലുള്ള നടപടികളിലേക്ക് കടക്കേണ്ടിവരുമെന്ന് കളക്ടർ പറഞ്ഞതായാണ് റിപ്പോർട്ട്.

Read also: ആരോഗ്യ വകുപ്പ് ജീവനക്കാരുടെ പരിശോധനയില്‍ പ്രകോപിതനായ കൊറോണ ബാധിതന്‍ സ്വകാര്യ ബസില്‍ ഓടിക്കയറി; യാത്രക്കാരെ തേടി നെട്ടോട്ടമോടി ആരോഗ്യവകുപ്പ്

ഞങ്ങള്‍ നൂറ് ശതമാനം ആത്മാര്‍ത്ഥമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നുണ്ട്. കൂടുതല്‍പ്പേർ സഹകരിക്കുന്നുണ്ടെങ്കിലും സഹകരിക്കാത്ത ചെറിയ ശതമാനം ആളുകളും ഉണ്ട്. അവരെ സഹകരിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം. അതിന് ഇനിയും നിയന്ത്രണങ്ങള്‍ വേണ്ടിവരും. രണ്ടാമത്തെ രോഗിയില്‍ നിന്ന് ഏഴാമത്തെ രോഗിയിലേക്ക് രോഗം പടര്‍ന്നത് ഇരുപത് മിനിറ്റ് അവര്‍ ഒരുമിച്ച്‌ യാത്ര ചെയ്തതുകൊണ്ടാണ് എന്നത് ആശങ്കയുള്ള കാര്യമാണ്. അതൊക്കെ പറഞ്ഞിട്ടും ഇവർക്ക് മനസിലാകുന്നില്ലെന്നും കളക്ടർ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button