ന്യൂഡൽഹി: രാജ്യത്ത് കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വീട്ടിലായിരിക്കുക എന്നത് മാത്രമല്ല അത്യാവശ്യം, നിങ്ങൾ എവിടെയാണോ അവിടെ തന്നെ ആയിരിക്കുക എന്നതാണ് പ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അനാവശ്യയാത്രകൾ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒരിക്കലും മറക്കരുത്, മുൻകരുതലാണ് വേണ്ടത് പരിഭ്രാന്തിയല്ലെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ ഭാഗത്ത് നിന്ന് ഈ സമയം ഉണ്ടാകുന്ന ചെറിയ ശ്രമങ്ങൾ പോലും വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡോക്‌ടർമാർ അടക്കമുള്ള അധികൃതർ നൽകുന്ന നിർദേശങ്ങൾ എല്ലാവരും പാലിക്കണം. മുൻകരുതലുകളുടെ ഭാഗമായി ക്വാറന്റൈനുകളില്‍ തുടരാൻ നിർദേശം ലഭിച്ചവർ അത് പാലിക്കണം. ഈ നിർദേശങ്ങൾ നിങ്ങൾക്കും സുഹൃത്തുക്കൾക്കും ഗുണകരമാകുമെന്നും പ്രധാനമന്ത്രി മറ്റൊരു ട്വീറ്റിലൂടെ വ്യക്തമാക്കി.
This is the time we should all listen to the advise given by doctors and authorities.
All those who have been told to stay in home quarantine, I urge you to please follow the instructions.
This will protect you as well as your friends and family. #IndiaFightsCorona
— Narendra Modi (@narendramodi) March 21, 2020
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സാമുഹിക അകലം പാലിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് ഒന്‍പത് മണി വരെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നാണ് പ്രധാനമന്ത്രി നിർദേശിച്ചിരിക്കുന്നത്.
Never forget – precautions not panic!
It’s not only important to be home but also remain in the town/ city where you are. Unnecessary travels will not help you or others.
In these times, every small effort on our part will leave a big impact. #IndiaFightsCorona
— Narendra Modi (@narendramodi) March 21, 2020
Post Your Comments