ന്യൂ ഡൽഹി : കൊവിഡ് 19 വൈറസിനെതിരായി രാജ്യത്ത് ജനതാ കർഫ്യുവിനിടെ ഡൽഹി ഷഹീൻബാഗ് സമര പന്തലിന് സമീപം പെട്രോൾ ബോംബ് സ്ഫോടനം. രാവിലെ 9.30 ഓടെയായിരുന്നു സംഭവം. അജ്ഞാതരായ അക്രമികള്‍ പെട്രോൾ ബോംബ് എറിയുകയായിരുന്നുവെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ആർക്കും പരിക്കേറ്റിട്ടില്ല. അഞ്ചിലധികം പെട്രോൾ നിറച്ച കുപ്പികൾ സംഭവ സ്ഥലത്തു നിന്ന് പോലീസ് കണ്ടെത്തി. അന്വേഷണം ആരംഭിച്ചു.
Delhi: Protesters at Shaheen Bagh allege that a petrol bomb was hurled nearby the anti-Citizenship Amendment Act protest site today pic.twitter.com/tHVzQfmKii
— ANI (@ANI) March 22, 2020
Also read : കോവിഡ് 19: കേരളത്തിൽ ലോക്ക് ഡൗൺ; 7 ജില്ലകൾ അടച്ചിടുന്നു
പൗരത്വ നിയമഭേദഗതിക്കെതിരെ കഴിഞ്ഞ മൂന്ന് മൂന്ന് മാസമായി സ്ത്രീകളുടെ നേതൃത്വത്തിൽ ഇവിടെ സമരം നടത്തിവരികയാണ്. കൊവിഡ് 19 വൈറസ് വ്യാപനം തടയാനുള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചാണ് പ്രക്ഷോഭകര്‍ സമരം തുടരുന്നത്. ഒരു സമയം അഞ്ച് പേര് മാത്രമാണ് സമരപ്പന്തലിലുള്ളത്. എല്ലാവരും മുഴുവന്‍ സമയവും ബുര്‍ഖ ധരിക്കുകയും ഇടയ്ക്കിടെ കൈ കഴുകുകയും ചെയ്യുന്നുണ്ട്. 70 വയസിന് മുകളിലും പത്ത് വയസിന് താഴെയും പ്രായമുള്ളവരെ സമര വേദിയില്‍ അനുവദിക്കുന്നില്ലെന്നു പ്രക്ഷോഭകർ അറിയിച്ചിരുന്നു.
Post Your Comments