വൈത്തിരി : കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ച യുവാവ് മയക്കുമരുന്നുമായി പിടിയിൽ. കൊവിഡ് 19 പ്രദേശമായ കുടകിൽ നിന്നും വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ട കൊടുവള്ളി സ്വദേശിയായ യുവാവിനെയാണ് വൈത്തിരി പോലീസ് കസ്റ്റഡിയിൽ എടുത്തത്. ലക്കിടിക്കടുത്ത അറമലയിലെ ഒരു വാടക വീട്ടിൽ തമ്പടിച്ചിരിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു മൂന്നു പേരെയും പോലീസ് പിടികൂടി.
Also read : കൊറോണ ഭീതി: പ്രത്യേക വായ്‌പ ലഭ്യമാക്കുന്ന കാര്യത്തിൽ പുതിയ തീരുമാനവുമായി എസ്.ബി.ഐ
ദുരന്ത നിവാരണ നിയമ പ്രകാരം വയനാട്ടിലേക്ക് അയൽ ജില്ലകളിൽ നിന്നുള്ള യാത്രകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്. വയനാട്ടിലേക്കുള്ള പ്രവേശന കവാടങ്ങളായ ലക്കിടി, പേരിയ, ബോയ്സ് ടൗൺ, നിരവിൽപ്പുഴ എന്നിവിടങ്ങളിൽ പ്രത്യേക രിശോധനാ സംഘങ്ങളെ നിയോഗിക്കാൻ ജില്ലാ പോലീസ് മേധാവിക്കും ഡിഎംഒക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
Post Your Comments