Latest NewsKeralaNews

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അതീവ ജാഗ്രതയോടെ സമീപിക്കണമെന്ന് കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

സംസ്ഥാനത്ത് ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുമോ എന്ന് ആകാംക്ഷയോടെ ജനങ്ങള്‍ : തീരുമാനം തിങ്കളാഴ്ച

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ട ജനതാകര്‍ഫ്യൂവുമായി കേരളം മുന്നോട്ടുപോകുന്നതിനിടെ സംസ്ഥാനത്ത് ലോക്ഡൗണ്‍ കൊണ്ടുവരുമോ എന്നതിനെ കുറിച്ച് ജനങ്ങള്‍ ആകാംക്ഷയിലാണ് അതുപോലെ ആശങ്കയിലുമാണ്. ലോക്ഡൗണ്‍ കൊണ്ടുവന്നാല്‍ അവശ്യവസ്തുക്കള്‍ക്ക് ക്ഷാമം നേരിടുമോ എന്നതാണ് ആശങ്കയ്ക്ക് ഇടയാക്കിയിരിയ്ക്കുന്നത്. അതേസമയം, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അതീവ ജാഗ്രതയോടെ സമീപിക്കണമെന്ന് കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാരും രംഗത്തെത്തി. കൊവിഡ് ബാധിച്ച ജില്ലകളില്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാണഅ കേന്ദ്ര നിര്‍ദ്ദേശം. അവശ്യ സര്‍വ്വീസുകളെ ബാധിക്കാത്ത വിധത്തില്‍ ലോക് ഡൗണ്‍ എങ്ങനെ നടപ്പാക്കാമെന്ന് സംസ്ഥാന സര്‍ക്കാരിന് തീരുമാനം എടുക്കാമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു

read also : ലോക്ക് ഡൗണ്‍ എന്നാല്‍ ഷട്ട് ഡൗണ്‍ അല്ല; ഇത് രാജ്യം സാമ്പത്തികമായി തകരാതെ എങ്ങനെ പകര്‍ച്ചവ്യാധിയെ നിയന്ത്രിക്കാമെന്ന ആലോചന

വൈറസ് ബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ പെരുകുന്ന കാസര്‍കോട്ട് ഇതിനകം തന്നെ സ്ഥിതി ലോക് ഡൗണിന് സമാനമാണ്. ജില്ലാ അതിര്‍ത്തികള്‍ അടച്ച് കഴിഞ്ഞു. പൊതു ഗതാഗതം അടക്കമുള്ള സേവനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്നതിനും കൂട്ടം കൂടുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ കേരളത്തലെ കൊവിഡ് ബാധിത ജില്ലകളില്‍ നിലവില്‍ തന്നെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാറാകട്ടെ ജനജീവിതം പൂര്‍ണ്ണമായും സ്തംഭിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന നിലപാടിലാണ്. സ്ഥിതി അതീവ ഗുരുതരമെന്ന് ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പെരുമാറാന്‍ കഴിഞ്ഞ ദിവസം തന്നെ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എല്ലാ ജില്ലകളിലും മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇന്ന് മാത്രം പതിനഞ്ച് പേര്‍ക്കാണ് കൊവിഡ് വൈറസ് സ്ഥിരീകരിച്ചത്. സ്ഥിതി അതീവ ഗുരുതരമെന്ന വിലയിരുത്തലിലാണ് സംസ്ഥാന സര്‍ക്കാര്‍ . നാളെ ഉന്നതതലയോഗം തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ഈ യോഗത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണോ എന്നതിനെ കുറിച്ച് തീരുമാനം എടുക്കും എന്നാണ് അറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button