ഹേഗ്: രാഷ്ട്രീയ വൈരങ്ങളുള്‍പ്പടെ തത്കാലത്തേക്ക് മാറ്റിവെച്ച് കൊറോണ വൈറസിനെതിരെ പൊരുതുകയാണ് ലോകം. ഇതിനിടയില്‍ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് നെതര്‍ലന്‍ഡ് പ്രധാന മന്ത്രി മാര്‍ക് റുട്ടെ. ലേബര്‍ പാര്‍ട്ടി മുന്‍ ആരോഗ്യ സെക്രട്ടറിയായിരുന്ന മാര്‍ട്ടിന്‍ വാന്‍ റിജിനെ മൂന്ന് മാസത്തേക്ക് മെഡിക്കല്‍ കെയര്‍ മന്ത്രിയായിട്ടാണ് നിയമിച്ചിരിക്കുന്നത്.ആരോഗ്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് മാര്‍ട്ടിന്‍ വാന്‍ റിജിന്‍.
ആരോഗ്യ മേഖലയില്‍ നിരവധി ചുമതലകള്‍ വഹിച്ചിട്ടുള്ള മാര്‍ട്ടി വാനെ ആരോഗ്യ മന്ത്രിയാക്കിയതില്‍ പ്രധാനമന്ത്രി മാര്‍ക് റുട്ടെയെ ഡച്ച് രാഷ്ട്രീയത്തിലെ പ്രമുഖര്‍ പ്രശംസിച്ചു. കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാന്‍ പുതിയ ആരോഗ്യ മന്ത്രിയായി പ്രതിപക്ഷ എംപിയെ റുട്ടെ നിയമിച്ചിരിക്കുന്നതിനെ ലോകം കൈയടിയോടെയാണ് സ്വീകരിച്ചത്.
ആരോഗ്യ സംരക്ഷണ രംഗത്ത് മാര്‍ട്ടിന്‍ വാന്‍ റിജിന് വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുണ്ടെന്ന് ഡച്ച് പ്രധാനമന്ത്രി മാര്‍ക് റുട്ടെ പറഞ്ഞു. നെതര്‍ലന്‍ഡില്‍ നാലായിരത്തോളം പേര്‍ക്ക് കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 150 ഓളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.
Post Your Comments