സിംബാബ്വേ: കൊറോണയ്ക്ക് ചൂടെന്നോ തണുപ്പെന്നോ ഒന്നുമില്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. ചൂടു കൂടിയ ആഫ്രിക്കന്‍ രാജ്യങ്ങളും കൊറോണ ഭീതിയിലാണ്. പൊതുവെ ദുര്‍ബലമായ സമ്ബദ്ഘടനയും താരതമ്യേന കഴിവ് കുറഞ്ഞ ആരോഗ്യമേഖലയും ഉള്ള ആഫ്രിക്കയില്‍ കൊറോണയുണ്ടാക്കുക പ്രവചനത്തിനപ്പുറത്തുള്ള നാശനഷ്ടങ്ങളായിരിക്കും. ഇത് തിരിച്ചറിഞ്ഞ് പല ആഫ്രിക്കന്‍ രാഷ്ട്രങ്ങളും കൊറോണാ വ്യാപനം തടയുവാനുള്ള നടപടികളുമായി രംഗത്തിറങ്ങിക്കഴിഞ്ഞു.
നൈജീരിയ ഒരു മാസത്തേക്ക് അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ എല്ലാം തന്നെ നിരോധിച്ചിരിക്കുകയാണ്. ഭൂഖണ്ഡത്തിലെ ഏറ്റവും അധികം ജനസാന്ദ്രതയുള്ള സ്ഥലമാണ് ഇത്. റുവാന്‍ഡയാകട്ടെ സ്വയം പ്രഖ്യാപിത ലോക്ക്ഡൗണ്‍ വഴിയാണ് കൊറോണയെ നേരിടാന്‍ ഇറങ്ങുന്നത്. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ക്കാണ് ഈ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതനുസരിച്ച് അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ജനങ്ങളാരും താമസസ്ഥലം വിട്ടിറങ്ങരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരെല്ലാം വീടുകളില്‍ ഇരുന്ന് ജോലി ചെയ്താല്‍ മതിയെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതുവരെ 17 പേര്‍ക്കാണ് റുവാന്‍ഡയില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ആഫ്രിക്കയിലെ ഏറ്റവും തിരക്കുപിടിച്ച വിമാനത്താവളമായ ജോഹെന്നാസ് ബര്‍ഗില്‍ ഇന്നലെ വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും, ആഫ്രിക്കയിലെ ഏറ്റവും വലിയ വിമാനക്കമ്ബനികളായ എത്യോപ്യന്‍ എയര്‍ലൈന്‍സും സൗത്ത് ആഫ്രിക്കന്‍ എയര്‍വേയ്സും നിരവധി സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്‌തു.
ഇന്നലെ സിംബാബ്വേയില്‍ ആദ്യ രോഗബാധ സ്ഥിരീകരിച്ചതോടെ ഇതിനെ ഒരു ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു. ഇതുവരെ 1100 ലേറെ പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കപ്പെട്ട ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍, കോവിഡ് മരണനിരക്കില്‍ മുന്നില്‍ നില്‍ക്കുന്നത് ബുര്‍ക്കിനൊ ഫാസയാണ്.
Post Your Comments