Latest NewsIndiaNews

ട്രെ​യി​നു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​റ്റ​റിം​ഗ് സേ​വ​ന​ങ്ങ​ളെ​ല്ലാം നി​ർ​ത്ത​ലാക്കാനൊരുങ്ങി റയിൽവേ

ന്യൂ ഡൽഹി : കൊവിഡ് രോ​ഗ​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​ർ​ച്ച് 22 മു​ത​ൽ ട്രെ​യി​നു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​റ്റ​റിം​ഗ് സേ​വ​ന​ങ്ങ​ളെ​ല്ലാം നി​ർ​ത്ത​ലാക്കാനൊരുങ്ങി റയിൽവേ. ഭക്ഷ​ണ വി​ത​ര​ണ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ഐ​ആ​ർ​സി​ടി​സി​യാ​ണ് ഇ​ക്കാ​ര്യം അറിയിച്ചത്. ഐ​ആ​ർ​സി​ടി​സി​യു​ടെ കീ​ഴി​ലു​ള്ള ഫു​ഡ് പ്ലാ​സ​ക​ളും റി​ഫ്ര​ഷ്ന്‍റെ് റൂ​മു​ക​ളും സെ​ൽ കി​ച്ച​ണു​ക​ളും മ​റ്റൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ അ​ട​ച്ചി​ടു​മെ​ന്നും ട്രെ​യി​നു​ക​ളി​ൽ പു​റ​ത്തു​നി​ന്നു കൊ​ണ്ടു​വ​ന്നു ഭ​ക്ഷ​ണ​വി​ത​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്ക് അ​തു തു​ട​രാ​മെ​ന്നും ഐ​ആ​ർ​സി​ടി​സി സ​ർ​ക്കു​ല​റിലൂടെ അറിയിച്ചു.

Also read : കൊവിഡ് 19 : ഗൾഫ് രാജ്യത്ത് രണ്ടു പേർ മരിച്ചു, വൈറസ് ബാധിച്ചുള്ള ആദ്യ മരണം

അതോടൊപ്പം തന്നെ ട്രെയിൻ സർവീസുകളുടെ എണ്ണവും റെ​യി​ൽ​വേ വെ​ട്ടി​ക്കു​റ​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്തെ പാ​സ​ഞ്ച​ർ തീ​വ​ണ്ടി​ക​ളൊ​ന്നും ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തു​വ​രെ സർവീസ് നടത്തില്ല. രാ​വി​ലെ ഏ​ഴി​ന് യാ​ത്ര തു​ട​ങ്ങി​യ പാ​സ​ഞ്ച​ർ തീ​വ​ണ്ടി​ക​ളെ​ല്ലാം ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തി​യ​ശേ​ഷ​മെ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കൂ. യാ​ത്ര​ക്കാ​രി​ല്ലാ​ത്ത പാ​സ​ഞ്ച​ർ തീ​വ​ണ്ടി​ക​ൾ ആ​വ​ശ്യ​മെ​ങ്കി​ൽ പാ​തി​വ​ഴി​യി​ൽ റ​ദ്ദാ​ക്കും. മും​ബൈ, ഡ​ൽ​ഹി,കോ​ൽ​ക്ക​ത്ത, ചെ​ന്നൈ എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലെ സ​ബ​ർ​ബ​ൻ തീ​വ​ണ്ടി സ​ർ​വീ​സു​ക​ൾ ഞാ​യ​റാ​ഴ്ച വെ​ട്ടി​ക്കു​റ​യ്ക്കുമെന്നും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button