പ്യോംഗ്യാംഗ്: ലോകത്ത് കോവിഡ് 19(കൊറോണ വൈറസ് ) പടരുന്നതിനിടെ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ. ശനിയാഴ്ച പുലര്‍ച്ചെ പ്യോംഗ്യാംഗ് പ്രവിശ്യയില്‍നിന്നും കിഴക്കന്‍ കടലിലേക്ക് രണ്ട് മിസൈലുകള്‍ ഉത്തരകൊറിയ പരീക്ഷിച്ചതായി ദക്ഷിണകൊറിയന്‍ സൈന്യം അറിയിച്ചു. രണ്ടു ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളാണ് പരീക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. 50 അടി ഉയരത്തില്‍ 410 കിലോമീറ്റര്‍ ദൂരമാണ് മിസൈലുകള്‍ സഞ്ചരിച്ചതെന്നു ദക്ഷിണ കൊറിയന്‍ ചീഫ് ഓഫ് സ്റ്റാഫ് പ്രസ്താവനയിലൂടെ അറിയിച്ചു. മിസൈലുകള്‍ തങ്ങളുടെ സമുദ്രാതിര്ത്തിക്കുവെളിയില് പതിച്ചതായി ജപ്പാന് തീരസംരക്ഷണ സേനയും സ്ഥിരീകരിച്ചിട്ടുണ്ട്.
Also read : കാസര്‍ഗോഡ് ഓടിനടന്ന് കോവിഡ് പടർത്തിയ രോഗിക്കെതിരെ കേസ്
കോവിഡ് 19(കൊറോണ വൈറസ് ) പടരുന്നതിനാൽ സംയുക്ത സൈനികാഭ്യാസം മാറ്റിവയ്ക്കാന്‍ അമേരിക്കയും ദക്ഷിണകൊറിയയും തീരുമാനിച്ചതിന് പിന്നാലെയാണ് ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം.ഈ മാസം ഒന്നിലധികം മിസൈല്‍ പരീക്ഷണങ്ങൾ ഉത്തരകൊറിയ നടത്തിയെന്നാണ് റിപ്പോർട്ട്. ആണവ, മിസൈല്‍ പദ്ധതികള്‍ അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളിലേക്ക് മടങ്ങാന്‍ യുഎസും ചൈനയും ഉത്തരകൊറിയയോട് ആവശ്യപ്പെട്ടു
Post Your Comments