Latest NewsIndia

കോവിഡ്: ഗായിക കനിക കപൂറിനെതിരെ കേസെടുത്തു: ബിജെപി, തൃണമൂൽ ആം ആദ്മി, കോൺഗ്രസ് എംപിമാർ ഐസൊലേഷനിൽ

വെള്ളിയാഴ്ചയാണ് ലക്‌നൗ കിങ് ജോര്‍ജ്‌സ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ കഴിയുന്ന ഗായിക കനിക കപൂറിനു കോവിഡ് 19 സ്ഥിരീകരിച്ചത്.

ന്യൂഡല്‍ഹി : കോവിഡ് സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിനെതിരെ പൊലീസ് കേസെടുത്തു. വിദേശത്തുനിന്നും വന്ന കനിക സമ്പര്‍ക്ക വിലക്ക് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. ലണ്ടനില്‍ നിന്ന് മാര്‍ച്ച്‌ 9നു മുംബൈയില്‍ തിരിച്ചെത്തിയ കനിക, ഈ വിവരം മറച്ചുവയ്ക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് ലക്‌നൗ കിങ് ജോര്‍ജ്‌സ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ കഴിയുന്ന ഗായിക കനിക കപൂറിനു കോവിഡ് 19 സ്ഥിരീകരിച്ചത്.

ഞായറാഴ്ച ലക്‌നൗവില്‍ ഇന്റീരിയര്‍ ഡിസൈനറായ ആദില്‍ അഹമ്മദ് സംഘടിപ്പിച്ച വിരുന്നില്‍ കനിക പങ്കെടുത്തിരുന്നു. ഈ പാര്‍ട്ടിയില്‍ രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധരാ രാജെയും മകനും ബിജെപി എംപിയുമായ ദുഷ്യന്ത് സിങ്ങും പങ്കെടുത്തിരുന്നു. കനികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇരുവരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്.

ലോകത്തെ ഭീതിയിലാക്കി കോവിഡ് മരണം 11,000 കടന്നു ; വിറങ്ങലിച്ച്‌ ഇറ്റലി, 24 മണിക്കൂറിനിടെ മരിച്ചത് 627 പേര്‍

കനിക കപൂറുമായി ഇടപഴകിയ ദുഷ്യന്ത് സിങ് എംപി രണ്ടു ദിവസം മുന്‍പു രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിച്ച ഒരു പരിപാടിയിലും പങ്കെടുത്തു. രാഷ്ട്രപതി ഭവനില്‍ നിരവധി എംപിമാര്‍ക്കൊപ്പം പ്രഭാതഭക്ഷണം കഴിക്കുകയും ചെയ്തു. കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘവാള്‍, മുന്‍ കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ്, ഹേമമാലിനി, കോണ്‍ഗ്രസ് എംപി കുമാരി സെല്‍ജ, ബോക്‌സറും രാജ്യസഭാ എംപിയുമായ മേരി കോം തുടങ്ങിയവരാണ് പ്രഭാതഭക്ഷണത്തിനായി ഉണ്ടായിരുന്നത്.ഇവരൊക്കെ സ്വയം ക്വാറന്റീന്‍ ചെയ്യാനുള്ള തീരുമാനത്തിലാണ്.

കോവിഡ് പരിശോധനയ്ക്ക് വിധേയനാകാനൊരുങ്ങി രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ്

ദുഷ്യന്തുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട തൃണമൂല്‍ എംപി ഡെറക് ഒബ്രയന്‍, എഎപി നേതാവ് സഞ്ജയ് സിങ്, കോണ്‍ഗ്രസ് നേതാക്കളായ ദീപേന്ദര്‍ ഹൂഡ, ജിതിന്‍ പ്രസാദാ എന്നിവര്‍ ഐസലേഷനിലാണ്. ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ യോഗത്തിനിടെ രണ്ടര മണിക്കൂറിലധികം ദുഷ്യന്തിനൊപ്പം ചെലവിട്ടതിനാലാണ് ക്വാറന്റീന്‍ ചെയ്യാന്‍ തീരുമാനിച്ചതെന്നു ഡെറക് ഒബ്രയന്‍ പറഞ്ഞു.

അതേസമയം രാഷ്ട്രപതി റാം നാഥ് കോവിന്ദ് എല്ലാ പരിപാടികളും റദ്ദാക്കി. ലക്‌നൗവിലെ പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം ദുഷ്യന്ത് സിങ് കണ്ടുമുട്ടിയ എല്ലാവരെയും ആരോഗ്യ വകുപ്പ് നിരീക്ഷിച്ചുവരികയാണ്. ഞായറാഴ്ച ലക്‌നൗവില്‍ നടന്ന പാര്‍ട്ടിയെ സംബന്ധിച്ചു 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button