Latest NewsBollywoodIndia

വസുന്ധര രാജെയുടെയും മകൻ ദുഷ്യന്തിന്റെയും കൊറോണ ഫലം പുറത്ത്

രാഷ്ട്രപതിയുടെ ക്ഷണം സ്വീകരിച്ച്‌ 96 എംപിമാരാണ് ഈ ചടങ്ങില്‍ പങ്കെടുത്തത്.

ന്യൂഡല്‍ഹി: കോവിഡ് സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ വിരുന്നില്‍ പങ്കെടുത്ത ബിജെപി നേതാവ് വസുന്ധര രാജെയുടെയും മകനും ബിജെപി എംപിയുമായ ദുഷ്യന്ത് സിങ്ങിന്റെയും പരിശോധനാ ഫലം നെഗറ്റീവ്. കനിക കപൂറിന് കോവിഡ് 19 സ്ഥിരീകരിച്ചതോടെ, 96 എംപിമാരാണ് കൊറോണ ഭീതിയില്‍ കഴിഞ്ഞത്. ലണ്ടനില്‍നിന്ന് തിരിച്ചെത്തിയ കനിക സമ്പര്‍ക്ക വിലക്ക് ലംഘിച്ച്‌ ലക്‌നൗവില്‍ ഒരു സല്‍ക്കാരത്തില്‍ പങ്കെടുത്തിരുന്നു. ഈ ഡിന്നറില്‍ ബിജെപി നേതാക്കളായ വസുന്ധരെ രാജയും മകനും എംപിയുമായ ദുഷ്യന്ത് സിങും സംബന്ധിച്ചിരുന്നു.

കനിക സംബന്ധിച്ച അത്താഴവിരുന്നില്‍ പങ്കെടുത്തതിനു പിന്നാലെ ദുഷ്യന്ത് സിങ്ങ് പാര്‍ലമെന്റിലും സെന്‍ട്രല്‍ ഹാളിലും എത്തിയിരുന്നു. കനിക കപൂര്‍ കോവിഡ് ബാധിതയാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ദുഷ്യന്ത് സിങ്ങും വസുന്ധര രാജെയും സ്വയം സമ്പര്‍ക്ക വിലക്ക് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ സ്രവപരിശോധന ഫലമാണ് ഇരുവര്‍ക്കും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ആശ്വാസം നല്‍കുന്നത്. കൂടാതെ ദുഷ്യന്ത് രാഷ്ട്രപതി ഭവനിലെ ഒരു ചടങ്ങിലും പങ്കെടുത്തു.

രാഷ്ട്രപതിയുടെ ക്ഷണം സ്വീകരിച്ച്‌ 96 എംപിമാരാണ് ഈ ചടങ്ങില്‍ പങ്കെടുത്തത്. ദുഷ്യന്ത് കനികയുടെ പരിപാടിയില്‍ പങ്കെടുത്തു എന്നറിഞ്ഞതോടെയാണ് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത 96 എംപിമാരും കൊറോണ ഭീതിലായത്. ലക്‌നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് കനിക ഇപ്പോഴുള്ളത്. ദുഷ്യന്തുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട തൃണമൂല്‍ എംപി ഡെറക് ഒബ്രയന്‍, എഎപി നേതാവ് സഞ്ജയ് സിങ്, കോണ്‍ഗ്രസ് നേതാക്കളായ ദീപേന്ദര്‍ ഹൂഡ, ജിതിന്‍ പ്രസാദാ എന്നിവരും ഐസലേഷനിലാണ്.

കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍, മുന്‍ കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, ഹേമമാലിനി, കോണ്‍ഗ്രസ് എംപി കുമാരി സെല്‍ജ, ബോക്‌സറും രാജ്യസഭാ എംപിയുമായ മേരി കോം തുടങ്ങിയവരെല്ലാം ദുഷ്യന്ത് സിങിനൊപ്പം രാഷ്ട്രപതി ഭവനിലെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. എംപിമാര്‍ക്കായി രാഷ്ട്രപതി പ്രഭാതഭക്ഷണവും നല്‍കിയിരുന്നു. ഇതിലും ദുഷ്യന്ത് സംബന്ധിച്ചു. ഇവരെല്ലാം ഹോം ക്വാറന്റീനില്‍ കഴിയാന്‍ തീരുമാനിക്കുകയായിരുന്നു.

ഇനി വരുന്ന ആഴ്ചകൾ ഇന്ത്യക്ക് നിർണ്ണായകം: ഇറ്റലിയുടെ വഴിയേ പോകാതിരിക്കാൻ നമ്മൾ ചെയ്യേണ്ടത് : ശാസ്ത്രരംഗത്തെ വിദഗ്ധരുടെ അഭിപ്രായം

എന്നാല്‍ ദുഷ്യന്തിന്റെ ഫലം നെഗറ്റീവായത്, നിരീക്ഷണത്തില്‍ കഴിയുന്ന ഇവര്‍ക്ക് ആശ്വാസമാകും. ഇത്ര അധികം എംപിമാര്‍ നിരീക്ഷണത്തിലായ സാഹചര്യത്തില്‍ പാര്‍ലമെന്റ് സമ്മേളനം അവസാനിപ്പിക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി ആവശ്യപ്പെട്ടു.

അതേസമയം രാഷ്ട്രപതി രാംനാഥ് കോവിന്ദ് എല്ലാ പരിപാടികളും റദ്ദാക്കി. അദ്ദേഹം മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാകുമെന്നാണ് സൂചന. ലണ്ടനിലെ സംഗീതപരിപാടി കഴിഞ്ഞ് മാര്‍ച്ച്‌ 15ന് കനിഹ കപൂര്‍ ലഖ്‌നൗവില്‍ തിരിച്ചെത്തിയ ശേഷമാണ് ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്. എന്നാല്‍ വിവരങ്ങള്‍ മറച്ചുവെച്ച്‌ കനിക നിരവധി പാര്‍ട്ടികളിലും പരിപാടികളിലു പങ്കെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button