Bikes & ScootersLatest NewsNewsAutomobile

ബിഎസ്-4 മോഡൽ ഇരുചക്ര വാഹനങ്ങൾക്ക് വമ്പൻ ഇളവുകൾ പ്രഖ്യാപിച്ച് ഹീറോമോട്ടോർകോർപ്

രാജ്യത്ത് ബിഎസ്-6 മാനദണ്ഡങ്ങൾ നടപ്പാകാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ,നിലവിലുള്ള ബിഎസ്-4 മോഡൽ ഇരുചക്ര വാഹനങ്ങൾക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് ഹീറോമോട്ടോർകോർപ്. ഡീലര്‍ഷിപ്പുകളില്‍ അവശേഷിക്കുന്ന സ്റ്റോക്കുകൾക്ക് 3000 രൂപ മുതല്‍ 12,500 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ വരെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബൈക്കുകളിൽ എക്‌സ്പള്‍സ് 200, എച്ച്എഫ് ഡീലക്‌സ്, സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് എന്നിവയ്ക്കും സ്‌കൂട്ടര്‍ ശ്രേണിയില്‍ പ്ലെഷര്‍ പ്ലസ് 110, മാസ്‌ട്രോ 125 തുടങ്ങിയവക്കുമാണ് ഓഫറുകൾ ലഭിക്കുക.

Also read : ഇരട്ടി ഡാറ്റയും കൂടുതല്‍ സംസാരസമയവും :  തിരഞ്ഞെടുത്ത പ്ലാനുകളില്‍പുതിയ ഓഫറുമായി ജിയോ

എക്‌സ്പള്‍സ്200-ന് 12,500 രൂപ വരെയും, എച്ച്എഫ് ഡീലക്‌സിന് 4000 രൂപയും,സ്‌പെന്‍ഡര്‍ ഐസ്മാര്‍ട്ടിന് 3000 രൂപയുമായിരിക്കും ആനുകൂല്യമായി ലഭിക്കുക. പ്ലെഷര്‍ പ്ലസ് 110, മാസ്‌ട്രോ 125 എന്നീ മോഡലുകള്‍ക്ക് 10,000 രൂപ വീതം വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button