മുംബൈ : കൊവിഡ്-19 ബാധയെ തുടർന്ന് വീട്ടിലുരുന്ന് ജോലി ചെയ്യാന്‍ കൂടുതല്‍ പേര്‍ തയ്യാറാകുന്നതിന്റെ ഭാഗമായി ഇരട്ടി ഡാറ്റയും കൂടുതല്‍ സംസാരസമയവും അനുവദിച്ച് ജിയോ. 11, 21, 51, 101 രൂപയുടെ 4ജി ഡാറ്റ പ്ലാനുകളിലാണ് യഥാക്രമം 800 എംബി, 2ജി.ബി, 6 ജി.ബി, 12 ജി.ബി ഇരട്ടി ഡാറ്റയും മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് വിളിക്കുന്നതിന് 75, 200, 500, 1000 മിനുട്ടുകകളും കൂടുതലായി അനുവദിച്ചത്.
Also read : കൊവിഡ്-19: യു എസ് അതിര്‍ത്തികള്‍ അടയ്ക്കുന്നു; ന്യൂയോര്‍ക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു
11 രൂപയുടെ ഡാറ്റാ വൗച്ചര്‍ പ്ലാനില്‍ 800 എംബി 4ജി ഡാറ്റയും 75 മിനുട്ട് മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് സംസാര സമയവും ലഭിക്കുന്നു. 21 രൂപ ചാര്‍ജ് ചെയ്താല്‍ ഇപ്പോൾ 2ജിബി ആണ് ലഭിക്കുക. നേരത്തെ ഒരു ജി.ബി ഡാറ്റയാണ് നൽകിയിരുന്നു. മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് 200 മിനിട്ട് സംസാര സമയവും ലഭിക്കും. 51 രൂപയുടെ പ്ലാനിൽ 3 ജി.ബിക്കുപകരം 6 ജി.ബി ഡാറ്റ ലഭിക്കുമ്പോൾ 500 മിനുട്ടാനാണ് സംസാര സമയം. . 101 രൂപ ചാര്‍ജ് ചെയ്താല്‍ നേരത്തെയുള്ള 6 ജി.ബിക്കുപകരം 12 ജി.ബി ഡാറ്റയും 1000 മിനുട്ട് സംസാരസമയവും ഉണ്ടാകും. പ്ലാനിന്റെ കാലാവധിയിൽ മാറ്റമുണ്ടാകില്ല.
Post Your Comments