കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്. അപകട കാരണം വാഹനത്തിന്റെ അമിത വേഗതയാണെന്നും ബാലഭാസ്കറിന്റെ പിതാവ് കെ.സി.ഉണ്ണി ഉന്നയിച്ച സംശയങ്ങളെല്ലാം അന്വേഷിച്ചതായും ദുരൂഹതയൊന്നും കണ്ടെത്താനായില്ലെന്നും ക്രൈംബ്രാഞ്ച് പറയുന്നു. ചാലക്കുടിയിലെ ക്യാമറയില്‍ കാറിന്റെ വേഗത 95 കിലോമീറ്റര്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അമിത വേഗത മൂലം കാര്‍ മരത്തിലിടിച്ച് തകരുകയായിരുന്നു. കുടുംബസുഹൃത്ത് ലത, ഡോ. രവീന്ദ്രനാഥ് എന്നിവരുമായുള്ള സാമ്പത്തിക ഇടപാടില്‍ സംശയമുണ്ടെന്ന ആരോപണം ശരിയല്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
Read also: കയ്യില്‍ ‘ഹോം ക്വാറന്റീന്‍’ മുദ്രയുമായി രണ്ടു പേര്‍ കെഎസ്‌ആര്‍ടിസി ബസ്സില്‍
തൃശൂരിലെ ക്ഷേത്രത്തില്‍ മകളുടെ പേരില്‍ പൂജ നടത്തിയ ശേഷം അന്നു രാത്രി തന്നെ മടങ്ങുമെന്ന് ബാലഭാസ്കര്‍ ഹോട്ടല്‍ ഗരുഡയിലെ മാനേജറോട് പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ റൂം പ്രത്യേക നിരക്കില്‍ നല്‍കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. ഇതനുസരിച്ച് കുറഞ്ഞ നിരക്കിലാണ് അദ്ദേഹത്തിന് റൂം നല്‍കിയതെന്ന് ഹോട്ടല്‍ മാനേജര്‍ മൊഴി നല്‍കിയിട്ടുണ്ട്.
Post Your Comments