കൊടുങ്ങല്ലൂര്‍: കോവിഡ് 19 നിയന്തണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും ശ്രീകുരുംബക്കാവിൽ ഇന്നലെ രാവിലെ നടന്ന കോഴിക്കല്ല് മൂടല്‍ ചടങ്ങിലേക്ക് എത്തിയത് 1500ഓളം പേർ. ടങ്ങിന്റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളുമടക്കം ജില്ലാ കലക്ടര്‍ക്ക് തഹസിൽദാർ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഭക്തര്‍ എത്തുന്നത് നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ പാളിയെന്ന് തഹസില്‍ദാറുടെ റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടുന്നു.
Read also: കോവിഡ് പരിശോധനയ്ക്ക് വിധേയനാകാനൊരുങ്ങി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്
കോഴിക്കല്ല് മൂടല്‍ ചടങ്ങില്‍ അവകാശികളായ ഭഗവതി വീട്ടുകാരും, വടക്കന്‍ മലബാറില്‍ നിന്നുള്ള തച്ചോളി തറവാടിനെ പ്രതിനിധാനം ചെയ്ത് എത്തുന്നവരും ആളുകളെ കുറച്ചിരുന്നു. കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഭരണി മഹോത്സവം ചടങ്ങുകള്‍ മാത്രമായി നടത്തണമെന്നും ഭക്തജനങ്ങളും കോമരക്കൂട്ടങ്ങളും ഒഴിഞ്ഞുനില്‍ക്കണമെന്നും മുഖ്യമന്ത്രിയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡുമടക്കമുള്ളവര്‍ അഭ്യർത്ഥിച്ചിട്ടും ഭക്തർ ഒത്തുകൂടുകയായിരുന്നു.
Post Your Comments