തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലുള്ള നാല് വിദേശികള്‍ക്ക് കൊവിഡില്ലെന്ന് സ്ഥിരീകരിച്ചു. ഇവരെ ആശുപത്രിയില്‍ നിന്ന് മാറ്റി പ്രത്യേക കേന്ദ്രത്തിലേക്ക് എത്തിക്കും. അതേസമയം തൃശൂര്‍ ജില്ലയില്‍ ഇന്ന് നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ഇതോടെ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 6815 ആയി. വീടുകളില്‍ 6791 പേരും ആശുപത്രികളില്‍ 24 പേരുമാണ് നിരീക്ഷണത്തിലുളളത്. അതേസമയം 9 പേരെ വിട്ടയച്ചിട്ടുണ്ട്.
അതേസമയം കണ്ണൂരില്‍ 38 പേര്‍ ആശുപത്രിയിലും 5172 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. പരിശോധനയ്ക്കയച്ച 143 സാമ്പിളുകളില്‍ ഒരെണ്ണം പോസിറ്റീവും 128 എണ്ണം നെഗറ്റീവുമാണ്. 14 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. ഇടുക്കിയില്‍ ഇന്ന് 60 പേരെ കൂടി നിരീക്ഷണത്തിലാക്കി. 564 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഒരാള്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ ലഭിച്ച 40 ഫലങ്ങളും നെഗറ്റീവാണ്. എന്നാല്‍ 12 പേരുടെ ഫലങ്ങള്‍ കൂടി ഇനി കിട്ടാനുണ്ട്.തൃശൂരില്‍ പരിശോധനയ്ക്ക് അയച്ച 387 സാമ്പിളുകളില്‍ 354 എണ്ണത്തിന്റെയും ഫലം ലഭിച്ചു. 33 പേരുടെ പരിശോധനാ ഫലമാണ് ഇനി ലഭിക്കാനുളളത്.
Post Your Comments