ജനീവ : കോവിഡ്-19 ബാധിച്ചാൽ ചെറുപ്പക്കാർക്ക് മരണസാധ്യത കുറവെന്ന പ്രചാരണം തെറ്റെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കോവിഡ്-19 ബാധിച്ചാൽ ചെറുപ്പക്കാരും മരിക്കുമെന്നു വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ ടെദ്രോസ് അദാനം പറഞ്ഞു.
രോഗം വരാനുള്ള സാധ്യത മുതിർന്നവർക്കാണ് കൂടുതൽ. എന്ന് കരുതി ചെറുപ്പക്കാർക്കു രോഗം വന്നുകൂടാ എന്നില്ല. ചെറുപ്പക്കാരെയും രോഗം ബാധിച്ചെക്കും. നിരവധി ആഴ്ചകൾ ആശുപത്രിയിൽ കഴിയേണ്ടിവരും. ചിലപ്പോൾ മരണവും സംഭവിച്ചേക്കാം. സാമൂഹികമായി അകലം പാലിക്കുന്ന എന്നതിലുപരി ശാരീരികമായി അകലം പാലിക്കുക എന്നതാണ് കോവിഡ്-19 രോഗബാധയെ പ്രതിരോധിക്കാൻ ഏറ്റവും ഉത്തമമായ മാർഗമെന്നു ടെദ്രോസ് അദാനം മുന്നറിയിപ്പ് നൽകി.
Post Your Comments