Latest NewsIndiaNews

സമയം വൈകും തോറും അന്താരാഷ്ട്ര വിമാനങ്ങളെ ഇറങ്ങാന്‍ അനുവദിക്കില്ല; റോമിൽ കുടങ്ങിക്കിടക്കുന്നവരെ തിരികെയെത്തിക്കാൻ നീക്കവുമായി എയർ ഇന്ത്യ

ന്യൂഡൽഹി: മാര്‍ച്ച് 22-ന് ശേഷം ഒരാഴ്‍ചത്തേക്ക് അന്താരാഷ്ട്ര വിമാനങ്ങളെ ഇറങ്ങാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തിൽ റോമിൽ കുടങ്ങിക്കിടക്കുന്നവരെ തിരികെയത്തിക്കാൻ എയർ ഇന്ത്യ ഒരുങ്ങി.

കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ ഇന്ത്യ പ്രത്യേക വിമാനം അയക്കും. ഇന്ന് ഉച്ഛയ്ക്ക് ശേഷം എയർ ഇന്ത്യയുടെ 787 ഡ്രീംലൈനര്‍ വിമാനമാണ് റോമിലേക്ക് അയക്കുന്നത്. 2.30 ഓടെ ഡൽഹി എയർപോർട്ടിൽ നിന്നാണ് വിമാനം പുറപ്പെടുകയെന്ന് എയർ ഇന്ത്യ വൃത്തങ്ങൾ അറിയിച്ചു. ഞായറാഴ്ച രാവിലെയോടെ വിമാനം റോമിൽ നിന്ന് തിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

മാര്‍ച്ച് 22-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യവ്യാപകമായി ജനതാ കര്‍ഫ്യൂ ആഹ്വാനം ചെയ്‍ത സാഹചര്യത്തില്‍ ആഭ്യന്തര വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ഗോ എയര്‍, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികളാണ് സര്‍വീസുകള്‍ റദ്ദാക്കിയത്. 40 ശതമാനം സര്‍വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്.

ALSO READ: കൊവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി പറഞ്ഞത്

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ശനിയാഴ്ച രാവിലെ വരെ 275 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. പഞ്ചാബ്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. രോഗം ബാധിച്ച് നാലുപേരാണ് ഇതുവരെയും രാജ്യത്ത് മരിച്ചിരിക്കുന്നത്. കർണാടക, ഡൽഹി, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിലായിരുന്നു മരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button