ജനീവ: ലോകമെമ്പാടും കോവിഡ് 19 വൈറസ് വ്യാപിച്ചതോടെ പ്രതികരണവുമായി യുഎൻ(യുണൈറ്റഡ് നേഷൻസ്). ലോകം ഒരു വൈറസുമായി യുദ്ധത്തിലാണെന്നും കോവിഡ്-19യെ കാട്ടുതീ പോലെ പടരാൻ അനുവദിച്ചാൽ ദശലക്ഷക്കണക്കിന് ആളുകൾ കൊല്ലപ്പെടുമെന്നും ഐക്യരാഷ്ട്രസഭ (യുഎൻ) മേധാവി അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
Also read : സൗദിയില്‍ ആഭ്യന്തര വിമാന, ട്രെയിന്‍, ബസ്, ടാക്സി ഗതാഗതം പൂര്‍ണമായും നിര്‍ത്തി
75 വർഷത്തെ ചരിത്രത്തിനിടയിൽ ഐക്യരാഷ്ട്രസഭ നേരിടുന്ന ആഗോള ആരോഗ്യപ്രതിസന്ധിയാണിത്. ആളുകളും, ആഗോള സന്പദ് വ്യവസ്ഥയും കോവിഡ്-19യുടെ പ്രതിസന്ധിയിലാണ്. വൈറസിനെ നിയന്ത്രിക്കാമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ കോവിഡ്-19യെ കാട്ടുതീ പോലെ പടരാൻ അനുവദിച്ചാൽ, പ്രത്യേകിച്ച് ലോകത്തിലെ ദുർബലമായ പ്രദേശങ്ങളിൽ ഇത് ദശലക്ഷക്കണക്കിന് ആളുകളെ കൊല്ലുമെന്നും ഗുട്ടേറസ് വ്യക്തമാക്കി.
അതേസമയം കൊറോണ വൈറസ് ബാധയെത്തുടര്‍ന്നു ലോകമാകെ രോഗികളുടെ എണ്ണം 2,40,565 ആയി. മരണം 9,953. ഇന്നലെ മാത്രം 1002 പേര് മരണപ്പെട്ടു. മരണങ്ങളിൽ ഇറ്റലി ചൈനയെ മറികടന്നു. ചൈനയില്‍ ഇതുവരെ 3245 പേര് മരിച്ചപ്പോള്‍ ഇറ്റലിയില്‍ മരണം 3405 ആയി. ഇറ്റലിയില്‍ സ്ഥിതി അതീവ ഗുരുതരമെന്നാണ് റിപ്പോർട്ട്. . ജനങ്ങള്‍ വീടിനു പുറത്തിറങ്ങുന്നില്ല. മൃതദേഹങ്ങള്‍ നീക്കം ചെയ്യാന്‍ പട്ടാളമിറങ്ങിയതായും വിവരമുണ്ട്. രോഗബാധ നിയന്ത്രിക്കാന്‍ യൂറോപ്പിനു പിന്നാലെ ലണ്ടനും അടച്ചുപൂട്ടലിനൊരുങ്ങുന്നു.
Post Your Comments