അബുദാബി : യുഎഇയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 140 ആയി. വ്യാഴാഴ്ച 27 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചുവെന്നു ആരോഗ്യ പ്രതിരോധ മന്ത്രാലയം. ആരോഗ്യ മന്ത്രായത്തിലെ കമ്മ്യൂണിക്കബിള്‍ ഡിസീസ് ഡിപ്പാര്‍ട്ട്മെന്റ് വിഭാഗം മേധിവി ഡോ. ഫരീദ അല്‍ ഹുസൈനാണു കൂടുതല്‍ പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിവരം വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചത്. അതേസമയം
ചികിത്സയില്‍ കഴിഞ്ഞിരുന്ന 31 പേര്‍ രോഗത്തിൽ നിന്നും വിമുക്തരായി. മൂന്ന് സ്വദേശികളും ഒരു സിറിയക്കാരനും ശ്രീലങ്കക്കാരനും പുതിയതായി രോഗവിമുക്തി നേടിയവരില്‍ ഉള്‍പ്പെടുന്നു.
കൊവിഡ് 19 വൈറസ് ബാധയെ തുടർന്ന് കുവൈറ്റിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രഖ്യാപിച്ച അവധി നീട്ടി. സുരക്ഷ മുൻനിർത്തി ഓഗസ്റ്റ് നാല് വരെയാണ് നീട്ടി നൽകിയത്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗത്തിന്റേതാണ് തീരുമാനം. അതേസമയം കുവൈറ്റിൽ ആറ് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ കുവൈറ്റിൽ വൈറസ് ബാധിതരുടെ എണ്ണം 148 ആയി. അഞ്ച് പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 343 പേർ നിരീക്ഷണത്തിലാണ്. നിലവിൽ 130 പേരാണ് ചികിത്സയിലുള്ളത്. മൂന്ന് പേർ രോഗം ഭേദമായി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു.
വൈറസ് വ്യാപനം തടയുന്നതിനായി വിരുന്നുകൾ , വിവാഹ പാർട്ടികൾ, സ്വീകരണ പരിപാടികൾ മുതലായവ നടത്തുന്നതിനു കുവൈറ്റ് നിരോധനം ഏർപ്പെടുത്തി. .പൊതു സ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും വീടിനകത്തും ദീവാനിയകളിലും നിരോധനം ബാധകമാണെന്ന് അധികൃതർ അറിയിച്ചു.
Post Your Comments