തിരുവനന്തപുരം: ഞായറാഴ്ചത്തെ ജനതാ കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ലെന്ന് ഭാരവാഹികൾ അറിയിച്ചു. നേരത്തെ ഞായറാഴ്ച സംസ്ഥാനത്തെ ഹോട്ടലുകളും ബേക്കറികളും അടച്ചിടുമെന്ന് കേരള ഹോട്ടല്‍ & റെസ്റ്റോറന്റ് അസോസിയേഷന് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജനത കര്‍ഫ്യു പ്രഖ്യാപിച്ചത്. ഞായറാഴ്ച (മാര്‍ച്ച് 22) ന് രാവിലെ ഏഴു മുതല്‍ ഒൻപത് വരെ വീട്ടില്‍നിന്നു പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.
Post Your Comments