Latest NewsIndiaNews

ഞാനവളുടെ ഫോട്ടോ കെട്ടിപ്പിടിച്ച് ആ മൃ​ഗങ്ങളെ തൂക്കിലേറ്റിയെന്ന് പറഞ്ഞു; ഇത്തരമൊരു കുറ്റകൃത്യത്തിന് എന്ത് ശിക്ഷയാണ് കാത്തിരിക്കുന്നതെന്ന് കുടുംബങ്ങള്‍ അവരുടെ ആണ്‍മക്കളെ പറഞ്ഞ് പഠിപ്പിക്കട്ടെ; പ്രതികരണവുമായി നിർഭയയുടെ അമ്മ

ന്യൂഡൽഹി: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ നീതി നടപ്പിലാക്കപ്പെട്ടതില്‍ സന്തോഷം പ്രകടിപ്പിച്ച്‌ നിര്‍ഭയയുടെ അമ്മ ആശാദേവി. ഇത് പെണ്‍കുട്ടികളുടെ പ്രഭാതമാണെന്നും മകള്‍ക്കുവേണ്ടിയുള്ള നീതി നടപ്പായെന്നും അവര്‍ പ്രതികരിച്ചു. ഇന്ത്യയുടെ പെൺമക്കൾക്ക് നീതി ലഭിക്കാനുള്ള പോരാട്ടം ഇനിയും തുടരും. വേദനയോടെയാണ് ഞങ്ങൾ കാത്തിരുന്നത്. ഞാനവളുടെ ഫോട്ടോയെ കെട്ടിപ്പിടിച്ചു. ആ മൃ​ഗങ്ങളെ തൂക്കിലേറ്റിയെന്ന് അവളോട് പറഞ്ഞുവെന്നും ആശാദേവി വ്യക്തമാക്കുന്നു.

Read also: നിര്‍ഭയ കേസ് കുറ്റവാളികള്‍ക്ക് വേണ്ടി ഹാജരായ അഡ്വ. എ പി സിംഗിനെ ചെരുപ്പൂരി അടിക്കാന്‍ ശ്രമിച്ച് മറ്റൊരു അഭിഭാഷക

ഞാൻ എല്ലാവർക്കും നന്ദി പറയുന്നു. പരമോന്നത നീതിപീഠത്തിന്, സർക്കാരിന് എല്ലാവർക്കും. അവരുടെ എല്ലാ ഹർജികളും കോടതി തള്ളിക്കളഞ്ഞു. രാജ്യം നാണക്കേടിൽ തലകുനിച്ച വർഷമായിരുന്നു 2012. സ്ത്രീകള്‍ക്ക് ഇപ്പോള്‍ അവര്‍ സുരക്ഷിതരാണെന്ന തോന്നലുണ്ടാവും. ഇത്തരമൊരു കുറ്റകൃത്യത്തിന് എന്ത് ശിക്ഷയാണ് കാത്തിരിക്കുന്നതെന്ന് കുടുംബങ്ങള്‍ അവരുടെ ആണ്‍മക്കളെ പറഞ്ഞ് പഠിപ്പിക്കട്ട. തന്റെ മകളില്‍ അഭിമാനിക്കുന്നെന്നും നിര്‍ഭയയുടെ അമ്മ എന്ന പേരിലാണ് താനിപ്പോള്‍ അറിയപ്പെടുന്നതെന്നും ആശാദേവി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button