ന്യൂ ഡൽഹി : നിർഭയ കേസിൽ കുറ്റവാളികളുടെ വധശിക്ഷ അൽപസമയത്തിനകം. കുറ്റവാളികളായ മുകേഷ് സിംഗ്, പവന് ഗുപ്ത, വിനയ് ശര്‍മ്മ, അക്ഷയ് കുമാര്‍ സിംഗ്, എന്നിവരുടെ വധശിക്ഷ വെള്ളിയാഴ്ച പുലര്‍ച്ചെ 5.30ന് നടപ്പാക്കും. ഇതിനു മുന്നോടിയായി തിഹാര്‍ ജയിലില്‍ അവസാനഘട്ട നടപടികള്‍ തുടങ്ങി. കുറ്റവാളികളുടെ വൈദ്യപരിശോധന പൂര്‍ത്തിയായി. ജയിലില്‍ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ യോഗം ചേരുകയാണ്. ആരാച്ചാര്‍ പവന് ജല്ലാഡും യോഗത്തില്‍ പങ്കെടുത്തു. പ്രതികളെ സെല്ലിൽ നിന്ന് പുറത്തിറക്കി തൂക്ക് മരത്തിലെത്തിച്ചുവെന്ന റിപ്പോർട്ട് ആണ് ഒടുവിലായി പുറത്തു വന്നത്
Also read : ഡല്‍ഹിയില്‍ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചു
മരണവാറണ്ട് റദ്ദാക്കണമെന്ന നിര്‍ഭയ കേസ് പ്രതികളുടെ ആവശ്യം അര്‍ദ്ധരാത്രിയില്‍ സുപ്രീം കോടതിയും തള്ളിയിരുന്നു. മരണവാറണ്ട് റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം അര്‍ദ്ധരാത്രിയില്‍ സുപ്രീം കോടതിയും തള്ളി. ജസ്റ്റീസ് ഭാനുമതി അധ്യക്ഷയായ ബെഞ്ചിന്റേതാണ് നടപടി. അക്ഷയ് ഠാക്കൂര്‍, വിനയ് ശര്‍മ, പവന് ഗുപ്ത എന്നിവര്‍ക്ക് വേണ്ടിയുള്ള ഹര്‍ജി ജസ്റ്റിസ് ഭാനുമതി, ജസ്റ്റിസ് ബൊപ്പണ, ജസ്റ്റിസ് അശോക് ഭൂഷണ് എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് പരിഗണിച്ചത്.
മരണവാറണ്ട് സ്റ്റേ ചെയ്യാനാകില്ല എന്ന വിചാരണ കോടതി വിധി ചോദ്യം ചെയ്ത നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതോടെ കുറ്റവാളികളുടെ അഭിഭാഷകന് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പ്രതി പവന് ഗുപ്തയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് അഭിഭാഷകന് എ.പി. സിംഗ് സുപ്രീം കോടതിയില്‍ വാദിച്ചുവെങ്കിലും ഈ വാദങ്ങള്‍ നേരത്തേ ഉന്നയിച്ചതല്ലേയെന്നും പുതിയതായി എന്താണ് പറയാനുള്ളതെന്നും ജസ്റ്റീസ് അശോക് ഭൂഷണ് ചോദിച്ചു. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതില്‍ മാത്രം വാദം ഉന്നയിച്ചാല്‍ മതിയെന്ന് ജസ്റ്റീസ് ഭാനുമതിയും വ്യക്തമാക്കി. വധശിക്ഷ ഇന്നു തന്നെ നടപ്പാക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ആവശ്യപ്പെട്ടിരുന്നു.
Post Your Comments