Latest NewsIndia

അർണാബിനെ അപമാനിച്ച കുനാല്‍ കമ്രയുടെ യാത്രാ വിലക്കിനെതിരെയുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി നിരസിച്ചു; ‘ഇത്തരം പെരുമാറ്റം അംഗീകരിക്കാന്‍ കഴിയില്ല’

വിലക്കിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ പോലും കോടതി തയ്യാറായില്ല. ഇത്തരം പെരുമാറ്റങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന്' കോടതി വ്യക്തമാക്കി.

ന്യുഡല്‍ഹി: ഇന്‍ഡിഗോ, എയര്‍ വിസ്താര തുടങ്ങിയ വിമാന കമ്പനികള്‍ ഏര്‍പ്പെടുത്തിയ യാത്രാ വിലക്കിനെതിരെ ഹാസ്യതാരം കുനാല്‍ കമ്ര നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി നിരസിച്ചു. വിലക്കിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ പോലും കോടതി തയ്യാറായില്ല. ഇത്തരം പെരുമാറ്റങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന്’ കോടതി വ്യക്തമാക്കി.

‘എയര്‍ വിസ്താരയും തന്നെ ഏപ്രില്‍ 27 വരെ വിലക്കിയിരിക്കുന്നു. ഈ സമയം ആര്‍ക്കും തന്നെ പറക്കാന്‍ കഴിയില്ല. ഞാന്‍ മാപ്പു പറയുകയോ, അത്ഭുതപ്പെടുകയോ, സഹിക്കുകയോ ഇല്ലെന്നാണ് ഈ അവസരത്തില്‍ എല്ലാവരും പറയാനുള്ളതെന്നും’ കുനാല്‍ ട്വീറ്റ് ചെയ്തു. ഇന്‍ഡിഗോയുടെ മുംബൈ-ലക്‌നൗ വിമാനത്തില്‍ നടന്ന സംഭവത്തിന്റെ പേരില്‍ ജനുവരി 28നാണ് ഇന്‍ഡിഗോ കുനാലിനെ വിലക്കിയത്.

കൊറോണ സ്ഥിരീകരിച്ച ബോളിവുഡ് പിന്നണി ഗായിക കനിക ലണ്ടനില്‍ പോയത് ആരുമറിയാതെ, നാട്ടില്‍ എത്തിയ ശേഷം ആഡംബര പാര്‍ട്ടിയും

ഇത്തരം പെരുമാറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് പുരിയും വിമാനക്കമ്പനികളോട് നിര്‍ദേശിച്ചിരുന്നു. എയര്‍ വിസ്താര അടുത്തിടെയാണ് കുനാലിനെ വിലക്കിയത്. ഏപ്രില്‍ 27 വരെയാണ് വിലക്ക്.സഹയാത്രികന്‍ ടെലിവഷന്‍ അവതാരകന്‍ അര്‍ണാബ് ഗോസ്വാമിക്കെതിരെ വിമാനത്തിനുള്ളില്‍ വച്ച്‌ നടത്തിയ പരാമര്‍ശത്തിന്റെ് പേരിലാണ് കുനാലിനെ വിമാനകമ്പനികള്‍ വിലക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button