Latest NewsIndiaBollywood

കൊറോണ സ്ഥിരീകരിച്ച ബോളിവുഡ് പിന്നണി ഗായിക കനിക ലണ്ടനില്‍ പോയത് ആരുമറിയാതെ, നാട്ടില്‍ എത്തിയ ശേഷം ആഡംബര പാര്‍ട്ടിയും

ലണ്ടനില്‍ നിന്ന് എത്തിയ ശേഷം കനിക ഒരു സെലിബ്രറ്റി പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഈ പാര്‍ട്ടിയില്‍ രാഷ്ട്രീയ സിനിമാ നയതന്ത്ര രംഗത്ത് നിന്നുള്ളവരും നിരവധി പേരും പങ്കെടുത്തിരുന്നു എന്നാണ് വിവരം.

ലഖ്‌നൗ : ബോളിവുഡ് പിന്നണി ഗായികയും ബേബി ഡോള്‍ ഫെയിമുമായ കനിക കപൂറിന് കൊറോണ രോഗ ബാധ സ്ഥിരീകരിച്ചതോടെ അങ്കലാപ്പിലാണ് ചലച്ചിത്രലോകം . ഈ മാസം 15 നാണ് കനിക ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയത്. കനികയുടെ കുടുംബങ്ങള്‍ എല്ലാം തന്നെ നിരീക്ഷണത്തിലാണ്.ലഖ്‌നൗയിലുള്ള കിങ്‌സ് ജോര്‍ജ്‌സ് മെഡിക്കാല്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ഐസൊലഷേന്‍ വാര്‍ഡില്‍ ചികിത്സയിലാണ് കനിക. ലണ്ടനില്‍ നിന്ന് എത്തിയ ശേഷം കനിക ഒരു സെലിബ്രറ്റി പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഈ പാര്‍ട്ടിയില്‍ രാഷ്ട്രീയ സിനിമാ നയതന്ത്ര രംഗത്ത് നിന്നുള്ളവരും നിരവധി പേരും പങ്കെടുത്തിരുന്നു എന്നാണ് വിവരം.

ഇവര്‍ താമസിച്ചിരുന്ന ആഡംബര ഫ്‌ളാറ്റ് ക്വാറന്റൈന്‍ ചെയ്യുക എന്നതും പാര്‍ട്ടിയില്‍ പങ്കെടുത്തവരെ കണ്ടെത്തി നിരീക്ഷണത്തിന് വിധേയരാക്കുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. ഇതാദ്യമാണ് ബോളിവുഡ് സെലിബ്രിറ്റികളില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇന്ന് നാല് പേര്‍ക്കാണ് ഉത്തര്‍പ്രദേശില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ ഒരാള്‍ ബോളിവുഡ് ഗായിക ആണെന്ന കാര്യം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് പുറത്ത് വിട്ടത്. പിന്നാലെയാണ് ആ ഗായിക കനിക കപൂര്‍ ആണെന്ന് സ്ഥിരീകരണം വന്നത്.

രാജ്യത്ത് ഇതുവരെ 195 കൊവിഡ് 19 കേസുകളാണ് സ്ഥിരീകരിച്ചത്.കണിക കപൂര്‍ നടത്തയ ഫൈവ് സ്റ്റാര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തവരില്‍ ബി.ജെ.പി നേതാവും രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധരാ രാജയുടെ മകനും പാര്‍ലമെന്റ് അംഗവുമായ ദുഷ്യന്ത് സിംഗും. കണിക കപൂറിന്റെ പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം ദുഷ്യന്ത് നേരെ പോയത് പാര്‍ലമെന്റിലേക്ക്.

മനോജ് തിവാരി, സുരേന്ദ്ര സാഗര്‍ നിഷികാന്ത് എന്നിവരുടെ അടുത്താണ് ദുഷ്യന്ത് ഇരുന്നത്. ഇതോടെ ഇവരും നിരീക്ഷണത്തിലേക്ക് മാറേണ്ടി വരും. നിലവില്‍ സ്വയം ഐസൊലേഷനില്‍ കഴിയുകയാണ് ദുഷ്യന്ത്. കുറച്ചുനാളായി ലണ്ടനിലായിരുന്ന കണിക മാര്‍ച്ച്‌ 15നാണ് നാട്ടിലെത്തിയത്. എന്നാല്‍ അധികൃതരെ വിവരം അറിയിക്കാതെ ഇവര്‍ പുറത്തുകടന്നു. കൂടാതെ നാട്ടില്‍ തിരിച്ചെത്തിയ ശേഷം മൂന്ന് ഫൈവ് സ്റ്റാര്‍ പാര്‍ട്ടികളും സംഘടിപ്പിച്ചു.

പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളടക്കം കണികയുടെ പാര്‍ട്ടിയില്‍ പങ്കെടുത്തു.രോഗം സ്ഥിരീകരിച്ചതോടെ കണികയുടെ പിതാവ് രാജീവ് കപൂര്‍ ഇവര്‍ നടത്തിയ പാര്‍ട്ടിയുടെ വിവരങ്ങള്‍ ആജ് തക് ന്യൂസിന് നല്‍കിയിട്ടുണ്ട്. നാനൂറിലധികം പേരാണ് കണികയുടെ വിവിധ പാര്‍ട്ടികളില്‍ പങ്കെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button