തിരുവനന്തപുരം: കേരളത്തിൽ ചില സ്ഥലങ്ങളിൽ ഇടിയോടുകൂടിയ മഴ ലഭിച്ചു. കനത്ത ചൂടിൽ പെയ്‌ത അപ്രതീക്ഷിത മഴ ജനങ്ങൾക്ക് ആശ്വാസമായി. എന്നാൽ മറ്റുള്ള പ്രദേശങ്ങളിൽ വരണ്ട കാലാവസ്ഥയായിരുന്നു. ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ മൂന്ന് സെന്റിമീറ്ററും കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ ഒറു സെന്റിമീറ്ററും മഴ ലഭിച്ചു. അടുത്ത അഞ്ച് ദിവസവും കേരളത്തിൽ ഒന്ന് രണ്ട് സ്ഥലങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്.
ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കൊല്ലം ജില്ലകളിൽ താപനില കൂടുതലാണ് രേഖപ്പെടുത്തിയത്. പാലക്കാടാണ് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത്, 39 ഡിഗ്രി സെൽഷ്യസ്. കൊല്ലം ജില്ലയിലെ പുനലൂരാണ് ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത്, 22 ഡിഗ്രി സെൽഷ്യസ്. കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിന്റെ ആകെ താപനിലയിൽ കാര്യമായ മാറ്റമില്ല. കനത്ത ചൂടാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടത്.
മാർച്ച് 20 മുതൽ 24 വരെ കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഇടിയോടുകൂടിയ മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മാർച്ച് 20,21,24 തീയതികളിൽ ഇടിമിന്നൽ മുന്നറിയിപ്പും നൽകിയിട്ട്.
Post Your Comments