റിയാദ്•രാജ്യത്ത് പുതിയ 36 കൊറോണ വൈറസ് (കോവിഡ് -19) കേസുകള്‍ കൂടി സൗദി അറേബ്യ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം ൾ 274 ആയി ഉയർന്നുവെന്ന് സൗദി പ്രസ് ഏജൻസി ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.
മൊറോക്കോ, ബ്രിട്ടൻ, സ്പെയിൻ, ഇറാൻ, പാകിസ്ഥാൻ, കുവൈറ്റ്, ഇറാഖ്, ഇന്ത്യ, അമേരിക്കൻ ഐക്യനാടുകൾ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള 17 രോഗബാധിതരാണ് പുതിയ കേസുകളിൽ ഉൾപ്പെടുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
ബാക്കി 19 പേർക്ക് മുമ്പത്തെ കേസുകളുമായുള്ള സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. റിയാദിൽ 21, ഖത്തീഫിൽ നാല്, മക്ക, ദമ്മം എന്നിവിടങ്ങളിൽ മൂന്ന്, ഹോഫുഫിൽ രണ്ട്,, ജിദ്ദ, ധഹ്‌റാൻ, മഹായിൽ ആസിർ എന്നിവിടങ്ങളില്‍ ഓരോ കേസുലാല്‍ വീതമാണ് സ്ഥിരീകരിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് രേഖപ്പെടുത്തിയ ആകെ കോവിഡ് -19 കേസുകളുടെ എണ്ണം 274 കേസുകളാണെന്നും എട്ട് കേസുകൾ ഭേദപ്പെട്ടതായും ബാക്കി കേസുകളില്‍ രണ്ട് ഗുരുതരമായ കേസുകൾ ഒഴികെയുള്ളവരുടെ നില തൃപ്തികരമാണെന്നും മന്ത്രാലയം വ്യക്തമാക്കി. കോവിഡ് -19 മൂലം മരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.
സമൂഹത്തിന്റെ സുരക്ഷയ്ക്കുള്ള നിർദ്ദേശങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം എല്ലാവരോടും ആവശ്യപ്പെട്ടു.
ഈ വൈറസിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കെതിരേ മന്ത്രാലയം മുന്നറിയിപ്പ് നൽകി. COVID-19 നെക്കുറിച്ചുള്ള ഏത് അന്വേഷണത്തിനും ആരോഗ്യ കേന്ദ്രവുമായി (937) ആശയവിനിമയം നടത്താൻ ആരോഗ്യ മന്ത്രാലയം എല്ലാവരോടും അഭ്യർത്ഥിച്ചു.
Post Your Comments