മുംബൈ : കൊവിഡ് 19 വ്യാപനത്തോടെ വരുമാനത്തിൽ വന്‍ ഇടിവു വന്നതിനാൽ ഉയര്‍ന്ന ജീവനക്കാരുടെ ശമ്പളം കുറയ്ക്കാനൊരുങ്ങി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ശമ്പളത്തില്‍ 25 ശതമാനത്തോളം കുറവുവരുത്തുന്നതായി സിഇഒ റോണോജോയ് ദത്ത അറിയിച്ചു. ഇതുസംബന്ധിച്ച വിവരങ്ങള്‍ ഇ-മെയിലില്‍ ജീവനക്കാര്‍ക്ക് കൈമാറിയിട്ടുണ്ട്. കൂടുതല്‍ ജീവനക്കാരുള്ള ബാന്‍ഡ്-എ, ബി എന്നീ വിഭാഗങ്ങളിലുള്ളവരുടെ ശമ്പളം കുറയ്ക്കില്ല.
Also read : കൊവിഡ് 19 വ്യാപനം, വരുമാനത്തിൽ വന്‍ ഇടിവു വന്നതോടെ ജീവനക്കാരുടെ ശമ്പളം കുറിക്കാനൊരുങ്ങി ഇന്ത്യൻ വിമാന കമ്പനി
സിഇഒ 25 ശതമാനം, സീനിയര്‍ വൈസ് പ്രസിഡന്റ് മുതല്‍ മുകളിലുള്ളവർക്ക് 20 ശതമാനം, വൈസ് പ്രസിഡന്റ്, കോക്പിറ്റ് ക്രു എന്നിവര്‍ക്ക് 15 ശതമാനം, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, ബാന്‍ഡ്-ഡി വിഭാഗങ്ങളിലുള്ളവര്‍ക്ക് 10 ശതമാനം, സി-ബാന്‍ഡിലുള്ളവര്‍ക്ക് അഞ്ചു ശതമാനം എന്നിങ്ങനെയാണ് ശമ്പളത്തിൽ കുറവ് വരുത്തുക.
Post Your Comments