ഇറാനിലെ ടെഹ്റാനില്‍ പക്ദഷ്ത് ഷൊഹാദ ആശുപത്രിയിലെ ജനറല്‍ ഫിസിഷ്യന്‍ ഡോ. ഷിറീന് റൂഹാനി കൊവിഡ് ബാധിച്ച് മരിച്ചത് കഴിഞ്ഞ ദിവസമാണ്. തീരെ മേലാതായിട്ടും കയ്യില്‍ ഘടിപ്പിച്ച കാനലുമായി രോഗിയെ പരിശോധിക്കേണ്ടി വന്ന ഡോക്ടറുടെ ചിത്രവും പുറത്ത് വന്നിരുന്നു. ഏവരും പിന്തുണ നല്‍കുകയും റൂഹാനിയെ അഭിനന്ദിച്ചും രംഗത്തെത്തിയിരുന്നു.
വേണ്ടത്ര സൗകര്യങ്ങളോ, ഡോക്ടര്‍മാരോ, മരുന്നുകളോ ഒന്നുമില്ലാതെ പ്രയാസപ്പെട്ടിരുന്ന ഇറാനില്‍ രണ്ടും മൂന്നും ഷിഫ്റ്റുകള്‍ ഒന്നിച്ച് ചെയ്ത് തീരെ മേലാതായിട്ട് പോലും രോഗികളെ കൂടെ നിന്ന് പരിചരിക്കാന്‍ ഷിറീന് ഒരു മടിയും കാണിച്ചില്ല. ക്ഷീണിച്ച് അവശയായി വീട്ടില്‍ കിടക്കുമ്പോള്‍ കയ്യില്‍ പിടിപ്പിച്ച കാനുലയിലൂടെ അവരുടെ ദേഹത്തേക്ക് ഐവി സലൈന്‍ ഡ്രിപ്പ് കയറിക്കൊണ്ടിരുന്നു. തുടര്‍ന്ന് പിറ്റേ ദിവസം പകലും ആശുപത്രിയില്‍. തീരെ ക്ഷീണിച്ച അവസ്ഥയിലും അവര്‍ കൊവിഡ് ബാധിച്ചവരെ ചികിത്സിച്ചു.
എന്നാല്‍ തന്റെ പ്രയത്നങ്ങള്‍ക്ക് വിരാമമിട്ട് പത്ത് ദിവസങ്ങള്‍ക്ക് മുമ്പ് ഡോ ഷിറീനും രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങി. സഹപ്രവര്‍ത്തകര്‍ പെട്ടെന്ന് അവരെ തന്നെ ടെഹ്റാനിലെ മാസിഹ് ഡനേഷ്വാരി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. സ്വന്തം കഴിവിന്റെ പരമാവധി പ്രയത്നിച്ച ശേഷം നിരവധി പേരുടെ ജീവന് രക്ഷിച്ച ശേഷമാണ് ഡോ ഷിറീന് മരണത്തിന് കീഴടങ്ങിയത്. സ്വന്തം ആരോഗ്യത്തേക്കാള്‍ തന്റെ ജോലിയോടും ജനങ്ങളോടും ആത്മാര്‍ത്ഥതയും അര്‍പ്പണ ബോധവും കാണിച്ച ഷിറീന് ഇനി ഓര്‍മകളില്‍ മാത്രം.
Post Your Comments