KeralaLatest NewsNews

ബാങ്ക് വായ്പാ മോട്ടോറിയം ആനുകൂല്യം എല്ലാവർക്കും ലഭ്യമാക്കണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കൊറോണ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച ബാങ്ക് വായ്പ തിരിച്ചടവിനുള്ള മോറട്ടോറിയത്തിന്റെ ആനുകൂല്യം വായ്പയെടുത്ത എല്ലാവർക്കും ലഭ്യമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത് ജനുവരി 31 വരെ കുടിശിക വരുത്താതെ വായ്പ തിരിച്ചടവ് തവണ കൾ അടച്ചവർക്ക് ആനുകൂല്യം നൽകുന്ന പദ്ധതിയാണ്. കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നു. പ്രളയവും വരൾച്ചയുമൊക്കെ കർഷകന്റെയും സാധാരണക്കാരന്റെയും സാമ്പത്തിക പ്രയാസങ്ങൾ ഇരട്ടിപ്പിക്കുകയാണുണ്ടായത്. ഈ സാഹചര്യത്തിൽ പലർക്കും കൃത്യമായി വായ്പകൾ തിരിച്ചടുക്കാനായിട്ടില്ല. ഇപ്പോൾ കൊറോണ രോഗം ജനങ്ങളുടെ വരുമാനം ഇല്ലാതാക്കിയിരിക്കുന്നു. ഈ സാഹചര്യത്തിൽ കൃത്യമായി തിരിച്ചടയ്ക്കുന്നവർക്കു മാത്രം മോറട്ടോറിയത്തിന്റെ ആനുകുല്യം എന്നത് അംഗീകരിക്കാനാവില്ല. വേർതിരിവില്ലാതെ എല്ലാവർക്കും ആനുകുല്യം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് സുരേന്ദ്രൻ പറഞ്ഞു.

സഹകരണ ബാങ്കുകളുടെ കുടിശിക നിവാരണ പദ്ധതിയുടെ കാര്യത്തിലും സർക്കാർ ജനങ്ങളെ സഹായിക്കുന്ന തീരുമാനമാണ് കൈക്കൊള്ളേണ്ടത് . സഹകരണ ബാങ്കുകളിലും ജനുവരി 31 വരെ കൃത്യമായി തിരിച്ചടച്ചവർക്ക് മാത്രം ആനുകൂല്യം എന്ന നയം ആരെയും സഹായിക്കാനുതകുന്നതല്ല. സഹകരണ വകുപ്പിന്റെ നവകേരളീയം കുടിശിക നിവാരണ പദ്ധതി മാർച്ച് 31ന് അവസാനിക്കുന്നത് രണ്ടുമാസത്തേക്കെങ്കിലും നീട്ടണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button