ലക്നൗ: ഇസ്ലാംമത വിശ്വാസികളോട് മതപുരോഹിതരുടെ നിര്‍ദേശങ്ങള്‍ ഇങ്ങനെ. രാജ്യത്ത് കോവിഡ് വൈറസ് പടരുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലെ മുസ്ലീം സമൂഹത്തോട് പള്ളികളില്‍ പോകരുതെന്ന് ആവശ്യപ്പെട്ട് മതപുരോഹിതര്‍. വെള്ളിയാഴ്ച നമസ്‌കാരം വീടുകളില്‍ ചെയ്യണമെന്നും പള്ളികളില്‍ പോകരുതെന്നുമാണ് നിര്‍ദ്ദേശം. കുട്ടികളും മുതിര്‍ന്നവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നിരവധി മത നേതാക്കളുമായി ഇമാം മൗലാന ഖാലിദ് റാഷിദ് ഫിറംഗി മഹാലി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. പ്രഭാഷണങ്ങള്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനക്ക് മുന്‍പോ ശേഷമോ നടത്തിയാല്‍ മതിയെന്ന് വിവിധ പള്ളികളിലെ ഇമാമുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വൈറസ് ബാധയെ പ്രതിരോധിക്കാനും ലോകത്തിലെ ജനങ്ങള്‍ക്ക് ആരോഗ്യം നല്‍കാനും പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കും.
Post Your Comments